ഞങ്ങൾ കാറിൽനിന്ന് ഇറങ്ങിയതും അവരുടെ കണ്ണുകളിലൊരു തിളക്കം ഞാൻ കണ്ടു. പക്ഷേ തെല്ലൊരു നിമിഷത്തേക്ക് മാത്രമേ അതിനായുസ്സുണ്ടായുള്ളൂ.
“” ഉം… എന്തിനാ ഇപ്പൊ വന്നേ…!! “”
ശബ്ദം കടുപ്പിച്ച് അവരുടെ ചോദ്യമെത്തിയതും ഞാനൊന്ന് പതറി. അവരിങ്ങനെ പെരുമാറുമെന്ന് ഞാങ്കരുതിയില്ല എന്നതാണ് സത്യം.
“” അമ്മേ…! “”
തടകയെന്തോ പറഞ്ഞ് തുടങ്ങിയതും കൈ ഉയർത്തി അവരത് തടഞ്ഞു.
“” എനിക്കൊന്നും കേൾക്കണോന്നില്ല…! “”
അവര് അത് പറഞ്ഞതും തടകേടെ കണ്ണ് നിറഞ്ഞുതുടങ്ങി.
“” കേൾക്കണം…! ഇത്രേം വളർത്തി വലുതാക്യ മോളെ പടിയടച്ച് പിണ്ഡം വെക്കണേനു മുന്നേ സത്യത്തിലെന്താ സംഭവിച്ചേ എന്ന് തിരക്കാമായിരുന്നു നിങ്ങൾക്ക്. വളർത്തിവലുതാക്യ മക്കളേ വിശ്വാസമില്ലാന്ന് പറയുമ്പോ സ്വയം വിശ്വാസമില്ലാന്ന് തന്നെയാ അതിനർത്ഥം! “”
അവരുടെ സംസാരം കേട്ട് പൊളിഞ്ഞതും വായില് വന്നതൊക്കെ ഞാൻ വിളിച്ച് പറഞ്ഞു. അവരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു. അതിലവളോടുള്ള സ്നേഹം മുഴച്ച് നിന്നിരുന്നു. എന്നിട്ടും എന്തുകൊണ്ടവർ ഇങ്ങനെ പെരുമാറുന്നു..!! അതൊരു സംശയമായി എന്നിൽ പടർന്നു.
പെട്ടന്ന് ഒരു കാർ ആ കോമ്പൗണ്ടിലേക്ക് കേറിവന്നു. അതവളുടെ അച്ഛനായിരുന്നു.
“” ആരോട് ചോദിച്ചിട്ടാടി നായേ എന്റെ പറമ്പിൽ കേറിയേ…!! “”
കാറിൽനിന്ന് ചാടിയിറങ്ങി അങ്ങേര് തടകക്ക് നേരെ കുരച്ചു. പിന്നാലെ എന്നെ തുറിച്ചൊരു നോട്ടവും.
എങ്ങനെ ഇവർക്കിങ്ങനെ പെരുമാറാൻ പറ്റണു എന്നായിരുന്നു എന്റെയപ്പോഴത്തെ ചിന്ത.
“” ഇറങ്ങിപ്പോടീ….!! “”
എന്ന് അയാളലറിയതും താടക എക്കികരഞ്ഞുകൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു. അവൾക്ക് ആ താങ്ങ് അപ്പോഴാവശ്യമായിരുന്നു. ഞാനവളെ താങ്ങി കാറിൽ കൊണ്ടിരുത്തി.
എന്നിട്ട് അവരെയൊന്ന് തിരിഞ്ഞുനോക്കി.
അച്ഛൻ കലിപ്പിച്ചു നോക്കുകയാണെങ്കിലും അമ്മയുടെ കണ്ണിലെ നനവ് ഉത്തരം കിട്ടാത്ത സമസ്യയായി എന്നിലേക്കിരച്ചുകയറി.
കാറ് റിവേഴ്‌സിലിട്ട് ഒന്നിരപ്പിച് ഞാൻ പിന്നോട്ടെടുത്തു. ഫ്ലാറ്റിലേക്കുള്ള വഴി കയറി ഞാൻ കാർ സൈഡിലൊതുക്കി. താകയുടെ മാൻമിഴികളപ്പോഴും പെയ്തു തോർന്നിരുന്നില്ല. എനിക്ക് നല്ല കുറ്റബോധം തോന്നി.
അവളുടെ സന്തോഷം മൊത്തമൊരുനിമിഷം കൊണ്ട് തല്ലിക്കെടുത്തിയപോലെ…!. അവിടേക്ക് പോകുന്നത് വരെയും അവളെന്ത് സന്തോഷത്തിലായിരുന്നു.