മാനുഷി ; തീർച്ചയായും വരാം സർ …. സർ ഒരു കാര്യം ചോദിച്ചോട്ടെ? തെറ്റാണെങ്കിൽ പൊറുക്കണം . എൻ്റെ ഒരു സുഹൃത്ത് ഉണ്ട് മേനക . അവൾക്കു ഈ കാസ്റ്റിംഗ് കാളിനു കൃത്യ സമയത്തിനുള്ളിൽ റെസ്പോണ്ട് ചെയ്യാൻ പറ്റിയില്ല . അതുകൊണ്ട് ഞാൻ അവളെ കൊണ്ട് വന്നോട്ടെ .
മേനക അത് കേട്ടതും മാനുഷിയെ ഒന്ന് നുള്ളി മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി
ഗോവിന്ദ് : ഹാം ….. ൯ ഒന്നാലോചിച്ച ശേഷം ) ശരി കഴിവുള്ള അലനിൽ നമുക്ക് നോക്കാം . എന്തായാലും അവസരം എല്ലാവര്ക്കും കൊടുക്കണം എന്നാണല്ലോ
മാനുഷി : താങ്ക് യു സർ . താങ്ക് യു വെരി മച്ഛ് .
ഗോവിന്ദ് ; ഓക്കേ മാനുഷി . അപ്പോൾ തിങ്കളാഴ്ച കാണാം . സേഫ് ജെർണി .
ഫോൺ കട്ട് ചെയ്ത ശേഷം . മാനുഷിയും മേനകയും മുഖത്തോടു മുഖം നോക്കി . എന്നിട്ടു സന്തോഷം കൊണ്ട് ആഘോഷം തുടങ്ങി . ലെറ്റ് അസ് ഗോ ടു കൊച്ചി എന്ന് പറഞ്ഞു വണ്ടി ഓടിച്ചുകൊണ്ട് പോയി
4
അടുത്ത തിങ്കളാഴ്ച്ച രാവിലെ 11 മണി ഗോവിന്ദ് വർമയുടെ കൊച്ചിയുടെ വീടിനു മുമ്പിൽ മാനുഷിയുടെ കാർ വന്ന് നിന്നു . ഇത് തന്നെയാണോ വീട് മേനക മാനുഷിയോട് ചോദിച്ചു . ലൊക്കേഷനും അഡ്രസ്സും പറഞ്ഞത് അനുസരിച്ചു ഇത് തന്നെയാ വീട് .
അപ്പോഴാണ് രണ്ട് ഗേറ്റ് ഉണ്ടെന്നു അവർ ശ്രദ്ധിച്ചത് ഓഫീസിലേക്ക് ഒന്നും വീട്ടിലേക്കു മറ്റൊന്നും .സർ ഓഫീസിലേക്ക് വരാനല്ലേ പറഞ്ഞത് . അപ്പോൾ ഓഫീസിലേക്ക് വണ്ടി എടുക്കാം .
മാനുഷി ഓഫീസ് കോമ്പൗണ്ടിലേക്ക് വണ്ടി ഓടിച്ചു കയറ്റി . വണ്ടി നിർത്തി ഓഫ് ആക്കിയതും മേനക മാനുഷിയോട് ചോദിച്ചു
എടീ നമ്മൾ ഇത്ര ദൂരം വണ്ടി ഓടിച്ചു വന്നത് വെറുതെ ആവൊ ഇനി ???
മാനുഷി സീറ്റ് ബെൽറ്റ് ഊരിക്കൊണ്ടു മേനകയുടെ മുഖത്ത് നോക്കി പറഞ്ഞു
ചുമ്മാ നെഗറ്റീവ് അടിക്കാത്തെടി കുരിപ്പേ . നമ്മൾ ഇപ്പോൾ കാണാൻ പോകുന്നത് ഇപ്പോഴത്തെ ന്യൂ സെൻസേഷൻ സംവിധായകനെ ആണ് . നീ ആളുടെ ഫിലിംസ് കണ്ടതല്ലേ എല്ലാം എന്ത് പെർഫെക്റ്റ് ആയിരുന്നു