ശേഷം പല വിഭാഗത്തിൽ ഉള്ള പല പട്ടികകൾ തയ്യാറാക്കി . ഓഡിഷൻ തുടങ്ങാൻ ഒരു ഡേറ്റും ഫിക്സ് ചെയ്തു . ഒരു ദിവസം ഒരാളെ ഓഡിഷൻ ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് . അതിനു പല ഉദ്ദേശ ലക്ഷ്യങ്ങളും ഉണ്ട് .
ആദ്യം യുവതീ യുവാക്കളിൽ നിന്ന് തുടങ്ങാൻ ഗോവിന്ദ് തീരുമാനിച്ചു . പ്രത്യേകിച്ച് യുവതികളിൽ നിന്ന്.
അങ്ങനെ ഗോവിന്ദ് ആദ്യത്തെ പ്രൊഫൈൽ നോക്കി
മാനുഷി ഭദ്രൻ 24 വയസ്സ് മുംബൈ മലയാളി
3
അതെ സമയം മുംബൈയിലെ വഴിയിലൂടെ തൻ്റെ സുഹൃത്തു മേനകയുമൊത്ത് സ്വന്തംകാറിൽ കറങ്ങുകയായിരുന്നു മാനുഷി . അങ്ങനെ അവർ പോകുമ്പോൾ ആണ് ഗോവിന്ദിൻ്റെ കാൾ വന്നത് . മാനുഷി വണ്ടി നിർത്തി ഫോൺ എടുത്തു നോക്കി . ഇത് കാസ്റ്റിംഗ് കാളിനു അയച്ച നമ്പർ ആണല്ലോ ??? ഇനി ഞാൻ എങ്ങാനും സെലക്ട് ആയോ ? മാനുഷി ആശ്ചര്യത്തോടെ മേനകയോട് ചോദിച്ചു .
മേനക : എന്തയാലും എടുത്തു നോക്ക് അപ്പോൾ അറിയാലോ ?
മാനുഷി : പക്ഷെ നിനക്ക് അതയാക്കാൻ മിസ് ആയതല്ലേ ???
മേനക : അതിനു . ആദ്യം നിന്റെ കാര്യം നടക്കട്ടെ , നീ വേഗം ഫോണെടുക്കു
മാനുഷി കൗതുകത്തോടെ ഫോണെടുത്തു
ഹലോ
ഗോവിന്ദ് : ഹലോ . മാനുഷി ഭദ്രൻ ആണോ സംസാരിക്കുന്നത് ? ഞാൻ സംവിധായകൻ ഗോവിന്ദ് വർമ്മ ആണ്
മാനുഷി : ഓ മൈ ഗോഡ് . സർ ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. സർ നേരിട്ട് വിളിക്കുമെന്ന് . ഇത് എനിക്കൊരു അംഗീകാരം ആണ് സർ
ഗോവിന്ദ് ; ഹ ഹ ഹ . ഈ പ്രോജെക്ടിൻ്റെ കാസ്റ്റിംഗ് ഞാൻ നേരിട്ട് തന്നെയാ ചെയ്യുന്നത് . അതാണ് നേരിട്ട് വിളിക്കുന്നത് . ആളുകൾക്ക് ഒരു വിശ്വാസവും വരണല്ലോ …..
മാനുഷി : ശരിയാണ് സർ …..
ഗോവിന്ദ് : സോ മാനുഷി ഞാൻ കാര്യത്തിലേക്കു കടക്കാം . റോളിനുള്ള ഓഡിഷനും സ്ക്രീൻ ടെസ്റ്റിനും ഉള്ള തിയതി അറിയിക്കാണാനാണ് ഞാൻ ഇപ്പോൾ വിളിച്ചത് അടുത്ത തിങ്കളാഴ്ച കൊച്ചിയിൽ എത്താൻ പറ്റുമോ? ഇന്നേക്ക് 7 ദിവസമുണ്ട് . അവിടെ എൻ്റെ ഓഫീസിൽ വന്നാൽ മതി .