“ ഇവിടെ അടുത്തല്ലേ ബീച്ച്..കഴിച്ചു കഴിഞ്ഞു നമ്മൾക്ക് അവിടെ വരെ പോയാലോ..“
ഗിരി എന്നോട് അഭിപ്രായം ചോദിച്ചു.. ഞാൻ നീതുവിന്റെ മുഖത്തു നോക്കിയപ്പോൾ അവൾക്കും പോകാൻ ആകാംഷ ഉള്ളതായി തോന്നി..
“ അതിനു എന്താ പോകാലോ…”
ഞാൻ അവനു മറുപടി കൊടുത്തു.. കഴിച്ചു റെഡി ആയി ഞങ്ങൾ വീട് പുട്ടി ഇറങ്ങി.. ഗിരി അത്യാവിശം സാമ്പത്തികം ഉള്ള വീട്ടിലെ ആണ് എന്ന തോനുന്നു…അവന്റെ ഇന്നോവയിൽ ആണ് ഞങ്ങൾ ബീച്ച്ലേക്ക് യാത്ര തിരിച്ചത്…
നീതു അവരു വന്നപ്പോൾ മുതൽ ആ കുഞ്ഞിന്റെ പുറകെ ആണ്…അവൾക്ക് ആ കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടം ആണ് എന്ന എനിക്ക് മനസ്സിലായി..ഇപ്പോളും ആ കുഞ്ഞു അവളുടെ മടിയിൽ ആണ്…
അവളോട് ഒത്തിരി അടുപ്പം ഉള്ളത്പോലെ ആ കുഞ്ഞ് അവളും ആയി ചിരിയും കളയും ആയി ഇരുന്നു.. പെട്ടന്ന് ആണ് ഞാൻ മീരയെ ശ്രദ്ധിച്ചത്.. അവളുടെ മുഖം വല്ലാതെ ഇരിക്കുന്നു..അവൾ എന്തോ എന്നോട് പറയാനായി വെമ്പല്ല്കൊള്ളുന്ന പോലെ എനിക്ക് തോന്നി..
ബീച്ചിൽ ഇറങ്ങി ഞങ്ങൾ എല്ലാവരും നടന്നു.. അവൾ കുഞ്ഞിനെ ആയി തിരമാലകളുടെ അടുത്തേക്ക് നടന്നു.. കൂടെ പൂജയും ഗിരിയും…
“ ചേട്ടാ…”
മീര എന്റെ അടുത്തേക്ക് വന്നു വിളിച്ചു…
“ എന്തോ… “
“ എനിക്ക് ഒന്ന് സംസാരിക്കണം…“
അവൾ എന്നനോട് ആവിഷപെട്ടു…
“ അതിനു എന്താ സംസാരിച്ചോളൂ…”
“ നമ്മക്ക് ഒന്ന് നടന്നാലോ.. “
അവൾ എന്നോട് ചോദിച്ചു.. ഞാൻ മറുപടി ആയി ഒന്ന് മൂളി.. ഞങ്ങൾ ചുമ്മാ ബീച്ചിലൂടെ നടന്നു..
“ ചേട്ടന് ഇപ്പോളും നീതു ഒരു ഭാരം ആയി തോന്നുന്നുണ്ടോ.? “
അവൾ ഇടാറുന്ന സ്വരത്തോടെ എന്നോട് ചോദിച്ചു..
“ അതെന്താ അങ്ങനെ ചോദിച്ചേ.. “
ഞാൻ മീരയോട് ചോദിച്ചു…
“ അവൾ കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു…ഒരുപാട് കരഞ്ഞു …ചേട്ടന്റെ കാര്യം പറഞ്ഞു…”
അവൾ എന്നോട് പറഞ്ഞു…ഞാൻ അത് കേട്ട് നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല…
കല്യാണം 13 [കൊട്ടാരംവീടൻ]
Posted by