കല്യാണം 13 [കൊട്ടാരംവീടൻ]

Posted by

ഞാൻ മറുപടി കൊടുത്തിട്ട് വണ്ടിയുടെ വേഗം കുട്ടി…
അമ്പലത്തിൽ നല്ല തിരക്ക് ആരുന്നു…ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി.. അമ്പലത്തിലേക്കുള്ള പടികൾ കയറുമ്പോൾ എന്റെ മനസ്സിലേക്ക് പല പല പ്രണയ ഗാനങ്ങൾ ആണ് ഓടി എത്തിയത്.. ആ ഗാനങ്ങളുടെ അകമ്പടിയോടെ ഞങ്ങൾ ആ പടവുകൾ കയറി…
അവൾ എണ്ണ സാധങ്ങൾ വിൽക്കുന്ന കടയിലേക്ക് നീങ്ങി.. അവിടുന്ന് എന്തെക്കെയോ വാങ്ങി.. ഞാൻ ക്യാഷ് കൊടുത്തു അവളുടെ പുറകെ നടന്നു..
അവളുടെ ഓരോ ചുവടിലും താളം ഉണ്ടാരുന്നു.. അവളുടെ ശരീരം ഭംഗി കാരണം എനിക്ക് അത് അന്നനടയായി തോന്നി…ഞാൻ ഒരു മായിക ലോകത്ത് എന്ന പോലെ അവളുടെ പുറകെ നടന്നു…
ഞങ്ങൾ അകത്തു കയറി പ്രാർത്ഥിച്ചു.. അവൾ വഴിപാടുകളുടെ പ്രസാദം വാങ്ങാനായി ശ്രീകോവിലിനു മുന്നിൽ നിന്നും…അവൾ കണ്ണടച്ച് കൈ കുപ്പി തൊഴുന്നത്.. ഒരു കൗതുകത്തോടെ നോക്കി നിന്നു..
അവൾ പ്രസാദം വാങ്ങി എന്റെ അടുത്തേക്ക് വന്നു…അതിൽ നിന്നും മഞ്ഞൾപ്രസാധനം എടുത്തു അവൾ എന്റെ നെറ്റിയിൽ ചാർത്തി.. ഞാൻ അവളുടെ കണ്ണുകളികേക്ക് നോക്കി നിന്നു…
എന്റെ പഴയ ജീവിതം വീണ്ടും ആവർത്തിക്കുന്നതുപോലെ തോന്നി.. കാണുന്ന കാഴ്ചകൾ എല്ലാം ഒരുപോലെ ആളു മാത്രം വേറെ.. അത് എന്റെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി.. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു..
“ എന്താ.. എന്താ പറ്റിയെ…”
അവൾ എന്റെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
“ ഏയ്.. ഒന്നും ഇല്ല പെട്ടന്ന് എന്തോ ഓർത്തു…”
അവളുടെ ചോദ്യത്തിൽ പെട്ടന്ന് ഞെട്ടി.. അവൾക്ക് മറുപടി കൊടുത്തു.. അവൾക്ക് മനസ്സിലായിട്ടുണ്ടാവും എന്റെ കണ്ണുകൾ നിറഞ്ഞതിന്റെ കാര്യം അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല..
ഞങ്ങൾ പുറത്തേക്ക് നടന്നു…ദേവിയെ ഒന്നുടെ പ്രാർത്ഥിച്ചിട്ട് ഞാൻ പാടി ഇറങ്ങി..
“ കഴിഞ്ഞ പ്രാവിശ്യം ഞങ്ങൾ ഇവിടെ വന്നപ്പോൾ.. എന്റെ മനസ്സിൽ ഇവൾക്ക് ഒരു സ്ഥാനവും ഇല്ലാരുന്നു.. എന്നാൽ ഇപ്പോൾ ഇവളെ എന്റെ ആരെക്കെയോ ആണ്…”
എന്ന മനസ്സിൽ ഓർത്തു..ഞങ്ങൾ പടികൾ ഇറങ്ങി…വണ്ടിയിൽ കയറി വീട്ടിലേക് തിരിച്ചു…
“ കഴിച്ചിട്ട് പോകാം…”
ഞാൻ അവളോട്‌ പറഞ്ഞു.. വണ്ടി വഴിയിൽ കണ്ട ഒരു ഹോട്ടലിൽ നിർത്തി.. അവിടുന്ന് നല്ല ചൂട് മസാല ദോശ കഴിച്ചു തിരിച്ചു ഇറങ്ങി..വീട്ടിൽ എത്തി വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ നീതുവിനെ ഒരു ഫോൺ വന്നു..
ഞാൻ വീട് തുറന്ന് അകത്തേക്ക് കയറി..
“ അതെ…”
അവൾ വേഗത്തിൽ നടന്ന എന്റെ അടുത്തേക്ക് എത്തി..
“ മ്മ്.. എന്താടി.. “
“ എന്റെ ഫ്രണ്ട്‌സ് ഇങ്ങോട്ട് വരുന്നു എന്ന്.. “
അവൾ പരിഭ്രാമത്തോടെ പറഞ്ഞു..
“ അതിനു എന്താ വരട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *