അവൾ എന്നോട് പറഞ്ഞിട്ട് വേഗം അകത്തേക്ക് കയറി.. ഞാൻ ബെഡിൽ നിന്നും മുണ്ട് എടുത്തു ഉടുത്തു.. നല്ല വീതി കസവു മുണ്ട്.. അവൾ തേച്ചു വെച്ച നീല ഷർട്ടും എടുത്തു ഞാൻ ഉടുത്തു.. ഞാൻ റെഡി ആയി അവൾ മേശയിൽ വെച്ച കാപ്പി കുടിക്കുമ്പോളേക്കും അവൾ ഇറങ്ങി വന്നു..
നീല കര ഉള്ള ഒരു സെറ്റ് സാരീ അതിനു മാച്ചിങ് ആയ നീല കളർ ഉള്ള ബ്ലൗസും .. അവളുടെ ശരീരം ഭംഗി ആസ്വദിച്ചു ഞാൻ അങ്ങനെ നിന്നു..അവൾ കാലിലെ നനവ് കാരണം വെക്കുന്ന ഓരോ കാലടിയിലും അവളുടെ കാൽപാതം വ്യക്തമായിരുന്നു.. തൂ വെള്ള കാലിൽ അവളുടെ പാദസരം എന്റെ കണ്ണുകളെ വല്ലാത്ത ആകർഷിച്ചു..
അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടിയുടെ കേട്ട് അഴിച്ചു…പനംകുല പോലെ ഉള്ള മുടിയിഴകൾ.. അവളുടെ നിതംബത്തെ മറച്ചു നിന്നു.. ഡ്രയർ ഉപയോഗിച്ചു അവൾ അവളുടെ മുടി ഉണക്കാൻ ഉള്ള ഉദ്യമത്തിൽ ഏർപ്പെട്ടു…ആ കാറ്റിൽ അവളുടെ മുടി പാറി പറക്കുന്നത് കാണാൻ തന്നെ ഒരു പ്രിത്യേക ഭംഗി ആരുന്നു..
അവൾ കണ്മഷി എടുത്തു അവളുടെ കണ്ണുകളിൽ വാലിട്ട് എഴുതി.. അവളുടെ ഉണ്ടക്കണ്ണുകൾക്ക് അത് മറ്റ് കൂട്ടി.. മുടി പിന്നികെട്ടിയിട്ട്.. സിന്ധുരം അവളുടെ നിറുകയിൽ തൊട്ടു.. അവൾ എന്നിലേക്ക് തിരിഞ്ഞു…
ഞാൻ അറിയാതെ കൈ ഉയർത്തി കൊള്ളാം എന്ന് ആംഗ്യം കാണിച്ചു.. അതിനു മറുപടി ആയി അവൾ കൈകൊണ്ടു ചുണ്ടുകൾ പൊത്തി ചിരിച്ചു…
“ ഞാൻ ഇങ്ങനെ പെണ്ണുങ്ങളെ കണ്ടിട്ടില്ലാത്തപോലെ നോക്കുന്ന കണ്ടിട്ടാവും അവൾ ചിരിച്ചേ..എന്റെ മാനം കപ്പൽ കയറി എന്ന് തോന്നുന്നേ…”
ഞാൻ മനസ്സിൽ വിചാരിച്ചു..
“ പോകാം..”
ഞാൻ ചമ്മൽ മാറ്റാനായി പറഞ്ഞു..
“ മ്മ്.. “
ഞങ്ങൾ നടന്നു.. വീട് പുട്ടി വണ്ടിയിൽ കയറി…അവൾ എന്റെ വയറിലൂടെ ചുട്ടിപിടിച്ചു ഇരുന്നു.. ഞാൻ വണ്ടി മുൻപോട്ട് എടുത്തു…രാവിലെ നല്ല തണുത്ത കാറ്റിൽ ഞാൻ ഇരുന്ന് വിറച്ചു…പച്ചപ്പ് നിറഞ്ഞ നെല്ല് പടത്തിനു നടുവിലൂടെ ഞങ്ങൾ നീങ്ങി…
കണ്ണാടിയിലൂടെ അവളുടെ മുഖം എനിക്ക് വ്യക്തമായിരുന്നു.. സൂര്യ കിരണങ്ങളാൽ അവളുടെ മുഖം തിളങ്ങി നിന്നു…
“ എന്താ ഇങ്ങനെ നോക്കുന്നെ…”
അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു ചോദിച്ചു..
“ ഏയ്…ഒന്നും ഇല്ല…”
കല്യാണം 13 [കൊട്ടാരംവീടൻ]
Posted by