കല്യാണം 13 [കൊട്ടാരംവീടൻ]

Posted by

നീതു : രാവിലെ ഇറങ്ങി അമ്മേ..
ഞാൻ ആരോടും മിണ്ടാതെ വീർപ്പുമുട്ടി..
“ വാ റൂമിൽ കാണിച്ചു തരാം.. “
അമ്മായി ഞങ്ങളെ മുകളിലേക്ക് കൊണ്ടുപോയി.. ഞാൻ അന്ന് താമസിച്ച ആ പഴയ റൂമിൽ ഞങ്ങൾക്ക് തന്നു..
വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ ഞാൻ ഒരു ദീർക്കശ്വാസം എടുത്തു.. ആ ചുവരുകൾക്ക് ഉള്ളിൽ അവളുടെ മണം ഇപ്പോളും താളം കെട്ടി നിക്കുന്നു..
ഞാൻ ആ മുറിയുടെ മുക്കിലും മൂലക്കും നോക്കി എവിടെ നോക്കിയാലും അവളുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടി എത്തി..
“ നിങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് വാ.. “
അമ്മായി നീതുവിന്റെ തോളിൽ കൈ വെച്ചു പറഞ്ഞു പുറത്തേക്ക് പോയി.. ഞാൻ പോയി ബാൽക്കണി തുറന്ന് അവിടെ ഇരുന്നു.സൈഡിലേക്ക് നോക്കി
“എന്താ… ഇങ്ങനെ നോക്കുന്നെ..ഇപ്പോളെലും വരാൻ തോന്നിയല്ലോ “
സൈഡിൽ ഇരുന്നു ആമി എന്നോട് പറയുന്നതായി എനിക്ക് തോന്നി..
ഞാൻ തല കാലിലേക്ക് വെച്ചു.. മുഖം പൊത്തി കരഞ്ഞു.,.അപ്പോൾ പുറകിൽ നിന്നും ഒരു കൈ എന്റെ തോളിൽ വെച്ചു..
“ എന്താ.. “
ശബ്ദം കേട്ടപ്പോൾ നീതു ആണ് എന്ന് മനസ്സിലായി.. ഞാൻ തിരിഞ്ഞു നോക്കിയില്ല.. അവൾ എന്നെ കുലുക്കി കുലുക്കി വിളിച്ചു..
“ എടൊ.. ചേട്ടാ.. നോക്ക്.. “
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു പറഞ്ഞു.. ഞാൻ കണ്ണുകൾ തുടച്ചു അവളെ നിസ്സഹായതയോടെ നോക്കി..
“ വിഷമിക്കാതെ…”
അവൾ എന്റെ മുഖം അവളുടെ നെഞ്ചിലേക്ക് അമർത്തി എന്നെ മുറുക്കെ കെട്ടിപിടിച്ചു പറഞ്ഞു.. ഞാൻ അനങ്ങാതെ അവളുടെ നെഞ്ചിൽ ചാഞ്ഞു ഇരുന്നു..
“ എണിറ്റു ഒന്ന് ഫ്രഷ് ആയിട്ട് വാ.. “
അവൾ അവളുടെ നെഞ്ചിൽ നിന്നും എന്റെ മുഖം അവളുടെ മുഖത്തിന്‌ നേരെ ആക്കി പറഞ്ഞു..ഞാൻ മറുപടി ആയി തലയാട്ടി..
“ വാ എണ്ണിക്ക്…”
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു പറഞ്ഞു. ഞാൻ അവൾ പറഞ്ഞത് അനുസരിച്ചു.. അവൾ എന്റെ കയ്യിലേക്ക് തോർത്തു തന്നിട്ട് എന്നെ തള്ളി ബാത്‌റൂമിൽ കയറ്റി..

Leave a Reply

Your email address will not be published. Required fields are marked *