മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Posted by

അവരെ വിളിക്കൂ… പുള്ളി അകത്തേക്ക് പോയി ഭാര്യയെയും മക്കളെയും കൂട്ടി വന്നു…

രണ്ടു പേരുടെയും മുഖത്ത് ഭയം ഉണ്ട്…

മകളെ കണ്ട ഞാൻ കസേരയിൽ നിന്നും എഴുനേറ്റു…

വിദ്യാ….

ഹാ… മിഥുനേട്ട….

പെട്ടന്ന് വിദ്യയുടെ മുഖത്ത് ഒരു പ്രതീക്ഷ വന്നു…

ഇത് വിദ്യയുടെ വീട് ആണോ… അതെ…

അച്ചാ.. ഇത് മിഥുൻ ഏട്ടൻ കോളജിലെ സീനിയർ ആയിരുന്നു…

അന്നത്തെ ആ റാഗിംഗ് പ്രശ്നം ചേട്ടൻ ആണ് രക്ഷിച്ചത് …..

വിദ്യാ.. ഇപ്പൊൾ നമുക്ക് കാര്യത്തിലേക്ക് വരാം…

വഴി പ്രശ്നം പറയൂ…

സാറേ.. ഞങ്ങളുടെ 5 സെൻ്റ് പുരയിടത്തിൻ്റെ ആധാരത്തിൽ ഉള്ളതാണ് ആ ഇടവഴി..

വിദ്യയുടെ അച്ഛൻ തന്ന ആദാരത്തിൻ്റ കോപ്പി പരിശോധിച്ച് ഉറപ്പ് വരുത്തി…

ഇനി അവര് ആ മതിൽ അവിടെ കെട്ടില്ല…..

ഇത് ഞാൻ തരുന്ന ഉറപ്പ്…

അപ്പോഴാണ് വിദ്യ പറഞ്ഞത്…

മിഥുൻ ഏട്ടാ…

അയാള് അമ്മയെ പലതും വിളിച്ചു പറഞ്ഞു….

അമ്മയെ അടിക്കാൻ വന്നു….

ഞാൻ ഇവിടെ കിടന്നിരുന്ന വിറകു കീറുന്ന മഴു കൊണ്ട് ചെന്നപ്പോൾ ആണ് വീടിന് മുന്നിൽ നിന്നും പോയത്….

ആരാണ് അത്..

എന്താണ് പേര്…

അലി…

അതെ .. എനിക്ക് ഒരു പരാധി എഴുതി തരണം..

അവൻ ഇനി ഒരു സ്ത്രീയുടെ നേരെ വരരുത്…

ഞാൻ പുറത്ത് ഇറങ്ങി…

കൂടെ അവരും..

മെമ്പറെ…

ആരാണ് അലി…

സാറേ … അവൻ മുങ്ങി.. അവൻ്റെ ജേഷ്ഠൻ അവിടെ ഉണ്ട്…

അബ്ബാസ്…

എന്നാ..വാ…

അങ്ങനെ ഞങൾ അങ്ങോട്ട് നടന്നു…

അവിടെ എത്തിയപ്പോൾ തന്നെ മെമ്പർ പറഞ്ഞു..

സാറേ അതാണ് അബ്ബാസ്… ആരാണ്.. ഈ അബ്ബാസ്…

എന്താണ് ,, സാറേ ഞാൻ ആണ്…

അബ്ബാസേ…. ഇതാരുടെ സ്ഥലം ആണ്….

എൻ്റ ഉപ്പൻ്റ സ്ഥലം ആണ്…

അപ്പൊൾ ഈ തെണ്ടിത്തരം കാണിച്ചതിൽ നിനക്കും പങ്ക് ഉണ്ട്….

നിൻ്റെ അനിയൻ അലി നേ വിളിക്ക്…

സാറേ അവൻ ഇവിടെ ഇല്ല…

അബ്ബാസെ…

അവനെ ഞാൻ പോക്കും…

എൻ്റ കയ്യിൽ കിട്ടിയാൽ…

പിന്നെ ഞാൻ പറയുന്നില്ല… സാറിന് ,, എന്ത് വേണം..

Leave a Reply

Your email address will not be published. Required fields are marked *