അങ്ങിനെ ഞങൾ പ്രദക്ഷിണം നടത്തി വന്നു…
തിരുമേനി പറഞ്ഞ പോലെ പായസം പാക്ക് ചെയ്ത് തന്നു…
ഞാൻ തിരുമേനിയോടു പറഞ്ഞു ഞങൾ ഇറങ്ങട്ടെ.. തിരുമേനി വരണം ഞായറാഴ്‌ച്ച…
ശരി … ഞാൻ വരാം…
ഞങൾ അമ്പലത്തിനു പുറത്ത് ഇറങ്ങി ഗ്രൗണ്ടിലെക്ക് നടന്നു…
ഹേയ്.. മഞ്ജു എന്ന് പറഞ്ഞു.. ഒരു കുട്ടിയെ എടുത്ത് സ്ത്രീ വന്നു…
ഹേയ്.. സിത്താര…
മഞ്ജു.. എന്താ നിൻ്റെ വിശേഷം.. എത്ര നാളായി നിന്നെ കണ്ടിട്ട്..
എവിടേ ആയിരുന്നു നീ…
നിന്നെ കണ്ടത് ഇന്നലെ ആതിര നമ്മുടെ കോളജ് ഗ്രൂപ്പിൽ പറഞ്ഞിരുന്നു..
ആ.. സിത്താര.. ഇത് മിഥുൻ എൻ്റ ഹസ്ബൻ്റ് ….
ഹലോ..
മിത്തൂ ഏട്ടാ.. ഇത് സിത്താര.. ഇന്നലെ കണ്ട ആതിരയും ഞാനും ഇവളും കോളജ് വരെ ഒരുമിച്ചായിരുന്നു…
ഞാൻ.. പറഞ്ഞു.. അപ്പോ.. സിത്താര.. ഞങളുടെ വെഡിംഗ് റിസപ്ഷൻ ആണ് ഞായറാഴ്‌ച്ച വരണം…
ഓക്കേ ..
മഞ്ജു .. നിൻ്റ നമ്പർ തന്നെ.. നിന്നെ കോളജ് ഗ്രൂപ്പിൽ ചേർക്കാം.. എല്ലാവരെയും നീ തന്നെ ക്ഷണിചോ…
മഞ്ജു .. എന്നെ നോക്കി .. ആടോ.. അങ്ങനെ ചെയ്യൂ..
സിത്താര.. ഞങൾ ഇറങ്ങട്ടെ..