മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Posted by

അല്ല,, അമ്മെ ചെറിയ അളിയൻ എവിടേ എന്ന് ഞാൻ ചോദിച്ചു…

അവനെ പാല് മേടിക്കാൻ കടയിൽ വിട്ടതാണ്…

ആ…

എന്നാ പോയി വരാം..

ഞാനും മഞ്ജുവും പുറത്തേക്ക് ഇറങ്ങി..

ഞാൻ ബുള്ളറ്റിൻ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു..

കയറടീ.. പെണ്ണേ എന്ന് പറഞ്ഞതും മഞ്ജു അടുത്തേക്ക് വന്നു കയറാൻ തുടങ്ങി…

പാവാടയും ബ്ലൗസും ആയതു കൊണ്ട് ഒരു സൈഡിലേക്ക് കാല് വച്ച് ഇരിക്കാനേ കഴിയൂ…

മഞ്ജു ബുള്ളറ്റിൽ ശരിക്കും ഇരുന്നു..

ഓക്കേ അല്ലേ .. മഞ്ജു ..

ഞാൻ ,, ഒക്കെ ആണ് . പോകാം..

അങ്ങിനെ ഞങൾ വീട്ടിൽ നിന്നും അമ്പലത്തിലേക്ക് ഉള്ള വഴിയിലൂടെ ബുള്ളറ്റിൽ യാത്ര തുടർന്നു…

പോകുന്ന വഴിയിൽ രണ്ട് സൈടും നെൽ വയലുകൾ ആയിരുന്നു..

അതിൻ്റ ഒരു ഭംഗി പറഞ്ഞു അറിയിക്കാൻ കഴിയില്ല…

 

ക്ഷേത്രദർശനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്..

സാധാരണ കല്യാണ ശേഷം വധു വരന്മാർ അവരുടെ ദേശത്തെ ഷേത്രത്തിൽ ദർശനം നടത്താറുണ്ട്..

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്ന് തന്നെയാണ് ക്ഷേത്ര ദർശനം എന്ന കാര്യത്തിൽ സംശയം വേണ്ട..

മനസ്സിലെ ടെൻഷനും പ്രശ്നങ്ങളും എല്ലാം മറക്കുന്നതിന് ഏറ്റവും അധികം നമ്മെ സഹായിക്കുന്ന ഒന്നാണ് ക്ഷേത്ര ദര്ശനം..

അങ്ങിനെ ആമയൂർ ശിവ ക്ഷേത്രത്തിൻ്റ ഗ്രൗണ്ടിൽ വണ്ടി നിർത്തി…

മഞ്ജു ഇറങ്ങി…

ചന്ദന കളർ പാവാടയും ബ്ലൗസിലും പെണ്ണ് തിളങ്ങിയിട്ടുണ്ട്..

ഞങ്ങൾ രണ്ടു പേരും കൂടി വഴിപാട് കൗണ്ടരിലേക്ക് നടന്നു…

ഞങ്ങൾ വരിയിൽ നിന്നു മുന്നിൽ രണ്ടു മൂന്നു പേരുണ്ട്..

അപ്പോഴേക്കും പുറകിൽ ആളുകൾ വന്നു നിന്നു…

പിറകിൽ വന്നു നിന്ന ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്..

ഇടക്ക് മഞ്ജുവിൻറ പേരും കൂടെ അച്ഛൻ്റെ പേരും (മോഹനൻ) എന്നും..

ഞാൻ അത് വലിയ കാര്യം ആക്കിയില്ല..

അപ്പോഴേക്കും മഞ്ജു കൗണ്ടറിൽ എത്തി ..

വഴിപാടുകൾ ഓരോന്നായി മഞ്ജു പറന്നു കൊടുത്തു കൂടെ പേരും നാളും..

രണ്ടു വീട്ടിലെയും ആളുകളുടെ പേരിൽ വഴിപാടുകൾ റെസീപ്റ്റ് ആക്കി…

മിത്തൂ ഏട്ടാ.. പൈസ..

Leave a Reply

Your email address will not be published. Required fields are marked *