മഞ്ജു എന്റെ പാതി 3 [RESHMA RAJ]

Posted by

ആളുടെ മകനാണ് ഞാൻ മിഥുൻ മാധവ മേനോൻ…

ആഹാ… അങ്ങനെ വരട്ടെ…

ഞാൻ ആമയൂർ ലോക്കൽ കമ്മിറ്റി മെമ്പർ ആയിരുന്ന സമയത്ത് ഇടക്ക് കാണുമായിരുന്നു.. അന്ന് മാധവേട്ടൻ ജില്ലാ കമ്മിറ്റി മെമ്പർ ആയിരുന്നു..

ഞാൻ പിന്നെ കൃഷി കാര്യങ്ങൾ ആയി പാർട്ടി ബ്രാഞ്ച് മെമ്പർ ആയി പോകുന്നു…

അച്ഛൻ ഇപ്പൊൾ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെമ്പറും ആണല്ലോ ….

അതെ…

മോൻ എങ്ങനെ.. യുവജനസംഘടനയിൽ പ്രവർത്തിക്കുന്നുണ്ടോ.. ഇല്ല…

ഞാൻ പോലീസിൽ ആണ്…

ആഹാ… അത് നന്നായി…

അൽപനേരം കഴിഞ്ഞപ്പോൾ ആതിരയുടെ അമ്മ കാപ്പിയുമായി വന്നു..

പിന്നെ മഞ്ജുവും ആതിരയും വന്നു…

കാപ്പി കുടിക്കുന്നത് ഇടക്ക് ആതിരയുടെ അച്ഛൻ പറഞ്ഞു . ഇത് മാധവേട്ടൻ്റെ മോൻ ആണ്..

ആതിരയുടെ അമ്മ ചോദിച്ചു.. ഏത് മാധവേട്ടൻ്റെ മനുഷ്യ..

പാർട്ടി ജില്ലാ സെക്രട്ടറി മാധവമേനോൻ…

ആണോ..മോനെ.. എന്ന് ആതിരയുടെ അമ്മ..

അതെ.. ഇളയ മകൻ ആണ്.. മൂത്തത് ചേച്ചി ആണ്..

മോനെ.. മഞ്ജു നല്ല കുട്ടിയാണ്.. അത് കൊണ്ടല്ലേ മാധവേട്ടൻ്റെ മരുമകൾ ആയി വരാൻ ഭാഗ്യം കിട്ടിയത്…

അതെ.. ഞങൾ ഇറങ്ങട്ടെ സമയം വൈകുന്നു..

പിന്നെ പറയാൻ മറന്നു ഞായരാഴ്ച ആണ് വെഡ്ഡിംഗ് റിസെപ്ഷൻ എല്ലാവരും വരണം..

മാധവൻ പറഞ്ഞിട്ടുണ്ട്..

ഞങൾ ഉണ്ടാകും..

അങ്ങനെ ഞങൾ യാത്ര പറഞ്ഞു ഇറങ്ങി..

നേരെ വീട്ടിലേക്ക്…

നടന്നു ..

അല്പം നടന്നപ്പോൾ അതാ.. മനൂ വരുന്നു..

മഞ്ജു ചോദിച്ചു.. എന്താടാ…

അച്ഛൻ പറഞ്ഞു വിട്ടതാ.. നിങ്ങളെ കൂട്ടാൻ..

അങ്ങനെ ഞാനും മഞ്ജുവും മനുവും സംസാരിച്ചു വീട്ടിൽ എത്തി….

അകത്തേക്ക് കയറിയ പാടെ അച്ഛൻ പറഞ്ഞു..

ആ.. വയൽ വക്കത്ത് കൂടെ നടന്നു വന്നതല്ലേ..

മൂന്ന് പേരും കുളിച്ചു വന്നോളു ..

വിളക്ക് വെക്കാൻ ആയി ..

മഞ്ജു.. നീ ആദ്യം കുളിച്ചു വിളക്ക് വെക്ക്…

ഞാനും മഞ്ജുവും റൂമിലേക്ക് നീങ്ങി..

ഞാൻ ബെഡിൽ ഇരുന്നു..

മഞ്ജു ഒരു ചുരിദാർ എടുത്ത് ബാത്ത്റൂമിൽ കയറി…

പെട്ടന്ന് തന്നെ പെണ്ണ് കുളിച്ചു ചുരിദാർ ധരിച്ച് വന്നു..

Leave a Reply

Your email address will not be published. Required fields are marked *