എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ശരണ്യ ചിരിച്ചു കൊണ്ട് പറഞ്ഞു… ചെയ്യുന്നത് ആരാണെന്ന് എനിക്ക് അറിയാം…
അത് കേട്ട് മാളു എന്നെ രൂക്ഷമായി നോക്കി….
അത് കണ്ട് ശരണ്യ മാളുവിനോട് പറഞ്ഞു…. നീ പേടിക്കണ്ട ഞാൻ ഇതൊന്നും ആരോടും പറയില്ല….
മാളു ആകെ ചമ്മി ഇരിക്കുന്നത് പോലെ ആയി….
മാളൂ…. പേടിക്കണ്ട ഇവൾക്ക് എല്ലാം അറിയാം…. ഇവൾ നമുക്ക് സപ്പോർട്ടാ…. ഞാൻ മാളൂനെ ആശ്വസിപ്പിക്കാൻ പറഞ്ഞു…
മാളു ഒന്നും മനസിലാകാതെ വായും പൊളിച്ചു ഇരിക്കുകയാണ്….
ഇതാ പറഞ്ഞേ ഇവൾക്ക് ഒരു ബെല്ലും ബ്രേക്കും ഇല്ലെന്ന്…. ശരണ്യയെ ഒന്ന് മുറുക്കെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു……
എനിക്കൊന്നും മനസിലാകുന്നില്ല…. മാളു പറഞ്ഞു
എടീ… അന്ന് ഇവൾ റൂമിലേക്ക് കയറി വന്നില്ലേ അന്ന് ഇവൾ നമ്മൾ കെട്ടിപിടിച്ചു നിൽക്കുന്നത് എല്ലാം കണ്ടു…. അതിനു ശേഷം അതൊക്കെ പറഞ്ഞു ഞങ്ങൾ നല്ല ക്ലോസ് ആയി… ക്ലോസ് എന്ന് പറഞ്ഞാൽ നമ്മളെ പോലെ തന്നെ ആയി ഇപ്പോ ഞങ്ങളും…..
അന്നത്തെ മാത്രമല്ല ഇന്നും ഞാൻ കണ്ടു നിങ്ങളുടെ പരുപാടി…. ശരണ്യ പറഞ്ഞു
ഇതോടെ മാളുവിന് കാര്യങ്ങൾ ഏകദേശം പിടികിട്ടി…..
അപ്പൊ നിങ്ങൾ തമ്മിൽ ? മാളു ചോദിച്ചു
ഞങ്ങൾ തമ്മിൽ എല്ലാം ഉണ്ട്…. അതും പറഞ്ഞു ശരണ്യ എന്റെ ചുണ്ടിൽ ഒരു ഉമ്മ വച്ചു….
അവൾ മാളുവിനെ കാണിക്കാൻ വേണ്ടി ചെയ്തത് ആണെങ്കിലും മാളുവിന്റെ മുൻപിൽ വച്ച് അങ്ങിനെ ചെയ്തത് കണ്ട് ഞാനും ഒന്ന് അമ്പരന്നു….
പെണ്ണിന് ഒരു ബോധവും ഇല്ലാ…. ഞാൻ പറഞ്ഞു
പിന്നെ നിങ്ങൾക്ക് എന്റെ മുൻപിൽ വച്ച് ചെയ്യാമെങ്കിൽ എനിക്കും ചെയ്യാം….
ഇതൊക്കെ കണ്ട് എന്ത് പറയണമെന്ന് അറിയാതെ കണ്ണും മിഴിച്ചു ഇരിക്കുകയാണ് മാളു…
അപ്പോളേക്കും ചോറ് കഴിക്കാൻ താഴെ നിന്ന് ‘അമ്മ വിളിച്ചു
ഞാൻ രക്ഷപെട്ടെന്ന രീതിയിൽ അവരെയും കൂട്ടി അവിടെ നിന്നും എഴുന്നേറ്റ് താഴേക്കു ഇറങ്ങി…
ചോറൂണ് ഒക്കെ കഴിഞ്ഞ് പിന്നെ മാളുവിനെ തനിച്ച് കിട്ടിയതേ ഇല്ലാ…. ഇതൊക്കെ കേട്ടിട്ട് മാളൂന്റെ അപ്പ്രോച്ച് ഇങ്ങിനെ ആണെന്ന് ഒരു പിടിയും ഇല്ലാ….