അപ്പോളേക്കും അമ്മാവനും ആന്റിയും അകത്തേക്കു കയറി…. മാളുവിന്റെ കൂടെ വേറെ ഒരാളെ കൂടെ അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്… സൗമ്യേച്ചി…
ചേച്ചിയും ഉണ്ടായിരുന്നോ ഞാൻ ശ്രദ്ധിച്ചില്ല…
അതെങ്ങനെയാ നിനക്ക് ശ്രദ്ധിക്കാൻ ഇവിടെ വേറെ പലതും ഉണ്ടല്ലോ…..
അത് കേട്ട് ശരണ്യ ഒന്ന് ചിരിച്ചു…
മാളു എന്നെ നോക്കി നാവ് പുറത്തേക്ക് ഇട്ട് കൊഞ്ഞനം കുത്തി കൊണ്ട് ശരണ്യയുടെ കൂടെ അകത്തേക്ക് കയറി പോയി…
പുറത്തു ഞാനും ചേച്ചിയും മാത്രമായപ്പോൾ ചേച്ചി എന്നോട് അടുത്തേക് വന്നു കൊണ്ട് ചോദിച്ചു: എങ്ങിനെ ഉണ്ടടാ അവൾ ?
ആര് ?
മാളു,,… അല്ലാതെ ആര്
ഒരു രക്ഷയും ഇല്ലാ ചേച്ചി… അവളെ ഇങ്ങിനെ കണ്ടിട്ട് പ്രേമം തോനി പോകുകയാ….
അയ്യടാ… നിന്നെ കാണിക്കാൻ വേണ്ടി തന്നെയാ അവൾ ഈ സാരിയും വലിച്ചു കേറ്റി വന്നിരിക്കുന്നത്… സാരി ഉടുക്കാൻ വേണ്ടിയാ അവൾ അവിടേക്കു വന്നത്
ഓഹ് അങ്ങിനെയാണോ ചേച്ചിയും കൂടെ വന്നത്
അതെ എന്തായാലും അവർ ഇ വിടെ വരെ വരികയല്ലേ കൂടെ ഞാനും കയറി…
അപ്പൊ പിള്ളേരോ ?
അവർ അവിടെ കളിക്കുന്നുണ്ട്… അവർക്ക് അതാ ഇഷ്ടം
ചേച്ചി അവിടെ തന്നെ നിൽക്കുകയാണോ അകത്തേക്ക് വാ… സംഗീത വന്നു വിളിച്ചു
ചേച്ചി അകത്തേക്ക് വന്ന് സോഫയിൽ ആന്റിയുടെ കൂടെ ഇരുന്നു
എന്നാൽ മാളുവിനെയും ശരണ്യയെയും അവിടെ എങ്ങും കണ്ടില്ല… രണ്ടും കഥ പറയാൻ മുകളിലേക്ക് പോയിട്ടുണ്ടാകും
സംഗീത അവർക്കൊക്കെ ജ്യൂസും പലഹാരങ്ങളും കൊടുക്കുന്ന തിരക്കിലായിരുന്നു… അമ്മാവനും അന്ന്റിയും എന്തൊക്കെയോ ചോദിച്ചു അതിനൊക്കെ ഞാൻ എന്തൊക്കെയോ മറുപടിയും പറഞ്ഞു
മനസ് മുഴുവൻ മാളു ആണ്… ഒന്ന് മുകളിലേക്ക് പോയി മാളൂനെ കാണണം എന്ന് ഉണ്ട്.. പക്ഷെ എന്ത് പറഞ്ഞു പോകും മുകളിലേക്ക് അപ്പോളാണ് സംഗീത പറഞ്ഞത് :
ചേട്ടാ അവരോട് വന്ന് കഴിക്കാൻ പറ…
കേൾക്കേണ്ട താമസം ഞാൻ മുകളിലേക്ക് കയറി…
അവിടെ റൂമിൽ രണ്ടാളും ഇരുന്നു നല്ല സംസാരം
തുടങ്ങിയോ കത്തി വെപ്പ്…. രണ്ടാളെയും താഴെ വിളിക്കുന്നുണ്ട്
എന്തിനാ ? ശരണ്യ ചോദിച്ചു