എന്റെ ഈ ഓർമ്മകളെ കീറി മുറിച്ചു ബാലചന്ദ്രൻ നായരുടെ ശബ്ദം വീണ്ടും മുഴുങ്ങി ഫോണിലൂടെ “എന്താ ടോം, ഒന്നും പറഞ്ഞില്ല….”
“സന്ധ്യക്ക് ഫ്രീ ആണ് സാർ…”
“അപ്പോൾ വൈകിട്ട് ഇവിടേയ്ക്ക് ഇറങ്ങു.. നമ്മുക്ക് സംസാരിക്കാം…”
“ശെരി സാർ, പിന്നെ”
“എന്താ??”
“സാർ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടു മറ്റു ഏതേലും നമ്പർ ൽ നിന്നു വിളിച്ചോ??”
“ഇല്ല…”
ഇത് പറഞ്ഞു…അപ്പോൾ തന്നെ അയാൾ കട്ട് ചെയ്തു…
മല പോലെ വന്നത് എലി പോലെ പോയത് കൊണ്ടു അപ്പോൾ ഒരു സമാധാനം ഉണ്ടായി എങ്കിലും, വൈകിട്ട് ഇനി ആ എലി എനിക്ക് പണി ആകുമോ എന്നുള്ളത് ഒരു വലിയ നിരാശ തന്നെ ഉണ്ടാക്കി….
പിന്നെ ഏതാണ് ആ രണ്ടു അറിഞ്ഞൂടാത്ത നമ്പർ എന്നായി ചിന്ത…
ആ രണ്ട് നമ്പർ നോക്കുമ്പോഴും നിരോഷയുടെ നമ്പർ കണ്ണിൽ ഉടക്കി എങ്കിലും എനിക്ക് അവളെ വിളിക്കാൻ തോന്നിയില്ല… എന്റെ ഉള്ളിൽ അത്രയ്ക്ക് വെറുപ്പ് കയറിയിരുന്നു അവളോട്…
ഞാൻ ആദ്യം വന്ന നമ്പർ ൽ വിളിച്ചു… രണ്ടു മൂന്ന് തവണ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതു കൊണ്ടു പിന്നെ ആ നമ്പർ ൽ വിളിക്കാം കരുതി, അടുത്ത അറിഞ്ഞൂടാത്ത നമ്പർ ൽ വിളിച്ചു…
4- 5 റിങ് ചെയ്തപ്പോൾ തന്നെ കാൾ അറ്റൻഡ് ചെയ്തു…
“ഹലോ…” അപ്പുറം നിന്നു കേട്ടത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു… അതും കെട്ടു പരിചയമുള്ള സ്ത്രീ ശബ്ദം…
“ഹലോ..” ഞാനും പറഞ്ഞു….
“എന്താടാ ചെറുക്കാ, എത്ര നേരമായി വിളിച്ചത???” വീണ്ടും ആ സ്ത്രീ ശബ്ദം അധികാരത്തോടെ എന്നോട് സംസാരിച്ചു…
അപ്പോഴേക്കും ആളെ എനിക്കും മനസിലായി… ടെസ്സി ആന്റി…. ഇന്നലെ നമ്പർ വാങ്ങിയതും അപ്പോൾ കത്തി…
“പറ ടെസ്സി ആന്റി???” ഞാൻ ഉള്ളിൽ ഉള്ള വിഷമം മറച്ചു പിടിച്ചു ചിരിച്ചുകൊണ്ട് സംസാരിച്ചു…
“എന്ത് പറയാൻ?? നീ അല്ലെ പറയേണ്ടത്?? ഞാൻ അല്ലെ ചോദിച്ചത്….??” ടെസ്സി ആന്റി പറഞ്ഞു..
“അത് ഓട്ടത്തിൽ ആയിരുന്നു ആന്റി, ഫോൺ സൈലന്റ് ആയിരുന്നു.. ഇപ്പോഴാ നോക്കിയത്’ ഞാൻ പറഞ്ഞു…