അവളുടെ അച്ഛൻ ഇരുത്തി മൂളി… അവൾ ഉള്ളിലേക്ക് പോയി..
അവൾ പറഞ്ഞ കാര്യം നായർ സാർ വിശ്വസിച്ചു എന്നാ കണക്കെ അവൾ റൂമിലേക്ക് ഓടി.. വാതിൽ അടച്ചു ബെഡിൽ കമിഴ്ന്നു കിടന്നു കരച്ചിൽ ആയിരുന്നു…
ബാലചന്ദ്രൻ നായർ, അങ്ങോട്ടും ഇങ്ങോട്ടും ആ വരാന്തയിൽ എന്തൊക്കെയോ ആലോചിച്ചു നടന്നു…. ————————- ഈ സമയം ടോം അവന്റെ വീട്ടിൽ എത്തി…
കേറി വന്ന പാടെ
അമ്മ – നിന്റെ ഓട്ടം കഴിഞ്ഞോ??
ടോം – മ്മ്…
അമ്മ – അവൾ (ഡെയ്സി ) നിന്നെ കാത്തു കൊറേ നിന്നു,, അച്ചാച്ചൻ കോളേജിൽ കൊണ്ടു വിടും എന്ന് പറഞ്ഞു…
ടോം – എന്നിട്ടു അവൾ പോയോ??
അമ്മ – പിന്നെ പോകാതെ.. സമയം 10 ആയിലെ…
ടോം – മ്മ്… എങ്ങനെ പോയി അവൾ??
അമ്മ – ബസിൽ അല്ലാതെ എങ്ങനെ..
ടോം – മ്മ്…
അമ്മ – അവൾ കലിപ്പിൽ ആണ് പോയത്.. വൈകിട്ട് വരുമ്പോ അവളുടെ വക ഉണ്ടാകും നിനക്ക്…
ഇവിടെ ജീവിതം ഊമ്പി തെറ്റി ഇരിക്കുന്നു അപ്പോഴാണ് അവളുടെ വക…
ടോം – മ്മ്…
അമ്മ – നീ ഇരിക്കു.. കഴിക്കാൻ വല്ലതും എടുക്കാം..
ടോം – വേണ്ട അമ്മേ, കൊറച്ചു കിടക്കട്ടെ…
അമ്മ – ഈ ചെക്കൻ ഒന്നും കഴിക്കാതെ കോലം കെട്ടു പോവുക ആണലോ, എന്നിട്ടു ഒന്നും വേണ്ട പോലും…
ടോം – അമ്മക്ക് മാത്രവേ തോന്നു ഞാൻ കോലം കേടുന്നു എന്ന്…
അമ്മ – മിണ്ടാതെ അവിടെ ഇരിക്കട cherukka…
എനിക്ക് മനസ് കൈ വിട്ടു പോയ അവസ്ഥയിൽ ഒന്നും കഴിക്കാൻ തോന്നിയില്ല എങ്കിലും അമ്മയുടെ നിർബന്ധ പ്രകാരം കഴിക്കേണ്ടി വന്നു…
പകുതി പുട്ടും പപ്പടവും പയറും കൊഴച്ചു കഴിച്ചു.. ഒന്ന് കിടക്കട്ടെ പറഞ്ഞു ഞാൻ റൂമിൽ പോയി…
അവിടെന്നു ഇറങ്ങും മുന്നേ ഫോൺ സൈലന്റിൽ ഇട്ടതു കൊണ്ടു, വന്ന കോളുകൾ അരിഞ്ഞതും ഇല്ല…
മുറിയിൽ എത്തി ഫോൺ എടുത്തു നോക്കിയപ്പോൾ മൂന്ന് നാല് നമ്പറിൽ നിന്നു 42 കോളുകൾ ഉണ്ടായിരുന്നു…