പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല.. നേരെ വണ്ടി ഓടിച്ചു….
ഒരു 5 മിനിറ്റ് ഓളം ആയപോഴേക്കും അവളുടെ വീട്ടിൽ എത്തി…
ഞാൻ അവളെ ഇറക്കുമ്പോൾ അവളുടെ വീട്ടിലേക്കു നോക്കി ആരേലും ഉണ്ടോ എന്ന്..
അവളുടെ അച്ഛൻ വീടിന്റെ ഫ്രോന്റിൽ തന്നെ ഇരിപ്പു ഉണ്ട് പത്രം വായിച്ചു കൊണ്ട്…
അവളും വണ്ടിക്കുള്ളിൽ നിന്നു അത് കണ്ടു…
ആ കാഴ്ച കണ്ട ശേഷം അവൾ എന്നെ നോക്കി…
ഞാനും അത് കണ്ടു ഞെട്ടി ഇരിക്കുക ആയിരിന്നു..
ഒന്നുകിൽ ഇവളെ പ്രേമിക്കുന്നതിൽ അയാൾ എന്നെ കൊല്ലും അല്ലേൽ ഞങളുടെ പ്രണയം അംഗീകരിച്ചു കല്യാണം നടത്തും, രണ്ടു കാര്യങ്ങൾ നടന്നാലും എന്റെ ജീവിതം ഊമ്പി…
ഞാൻ അവളോട് ഇറങ്ങാൻ പറഞ്ഞു…
അവൾ പേടിച്ചു മനസില്ല, മനസോടെ ഇറങ്ങി….
ഞാൻ കൂടുതൽ അവിടെ നിന്നു പ്രശ്നം വഷളാക്കാതെ ഇരിക്കാൻ വണ്ടി നേരെ വിട്ടു… ———————– അവൾ ഗേറ്റ് തുറന്നു ഉള്ളിൽ കയറിയതും അവളുടെ അച്ഛൻ ആരാ ഗേറ്റ് തുറക്കുന്നത് എന്ന് നോക്കി, ഗേറ്റ് തുറന്നത് തന്റെ സന്തതി ആണെന്നു മനസിലായപ്പോൾ ഒരു ഞെട്ടൽ ആ മുഖത്തും ഉണ്ടായി…
മുറിയിൽ കിടന്നു ഉറങ്ങുന്ന തന്റെ മകൾ ഇതിപ്പോ എവിടുന്ന് വരുന്നു എന്നായി ചിന്ത… അപ്പോൾ തന്റെ മകൾ ഇത്രയും നേരം വീട്ടിൽ ഇല്ലായിരുന്നോ..
ബാലചന്ദ്രൻ നായരുടെ മനസ്സിൽ എന്തോ ക്കെയോ വന്നു പോയി…
അയാൾ പത്രം അവിടെ വച്ചു അവളെ നോക്കി ഒപ്പം പുറത്തു കൂടി അവളെ ഇറക്കി പാഞ്ഞ കാറും….
അവൾ തന്റെ അരികിലേക്കു വന്നു…
അവൾ ആ വീടിന്റെ പടി കയറുമ്പോൽ ബാലചന്ദ്രൻ നായർ അവളോട് ഇർഷ്യ ഭാവത്തിൽ
“എവിടെ പോയത് ആയിരുന്നു??”
പെട്ടന്ന് അവൾ എന്ത് കള്ളം പറയും എന്ന് അറിയാതെ തപ്പി…. പെട്ടന്ന് തന്നെ അവൾ ഒരു കള്ളം ഒപ്പിച്ചു പറഞ്ഞു…
“എന്റെ ഫ്രെണ്ട് ദയ ഇല്ലേ, അവൾക്കു വയ്യാതെ ആയി.. രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്..അത് അറിഞ്ഞപ്പോ തന്നെ ഫ്രെണ്ട് വിളിച്ചു, രാവിലെ അച്ഛനെയും അമ്മയെയും ബുദ്ധിമുടട്ടിക്കണ്ട കരുതി പറയാതെ പോയി, വന്നിട്ട് പറയാം എന്ന് കരുതി….”