ധ്യാനം [അപ്പു]

Posted by

അവസാനദിവസം അവളെ പിരിയാനുള്ള വിഷമത്തിലായിരുന്നു ഞാൻ… അന്ന് ഉച്ചകഴിഞ്ഞാൽ പിന്നെ അവസാനമാണ്… അതോടെ എല്ലാം തീരും.. ഇനിയൊരു ധ്യാനത്തിന് ഞാനൊ അവളോ ഉണ്ടാവുമെന്നൊ ഇങ്ങനൊക്കെ സാഹചര്യങ്ങൾ ഒത്തുവരണമെന്നോ നിർബന്ധമില്ല…

കനത്ത സങ്കടത്തോടെ ഞാനിരിക്കുമ്പോഴും അവളുടെ മുഖത്ത് ഒരു ചിരിയായിരുന്നു… ഒരു കുസൃതിചിരി… പ്രതേകിച്ച് എന്നെ കാണുമ്പോൾ.. അതിന്റെ അർത്ഥം എനിക്ക് മനസിലായില്ല… ചിലപ്പോ എന്റെ അവസ്ഥ കണ്ടിട്ടാവും…

അങ്ങനെ എല്ലാം കഴിഞ്ഞ് അവസാനം ധ്യാനം സമാപിക്കുമ്പോൾ ഒരു അറിയിപ്പ് വന്നു…

“പ്രിയ സഹോദരരെ നമ്മുടെ ധ്യാനം വളരെ അച്ചടക്കത്തോടെ നടത്തിക്കൊണ്ട് പോവാൻ നമുക്ക് ഒരുപാട് വോളന്റീർമാരുടെ ആവശ്യമുണ്ട്… നിങ്ങളിൽ താല്പര്യമുള്ള ആളുകൾക്ക് പോവുന്നതിനു മുൻപ് ഇവിടെ പേര് നൽകാം.. അടുത്ത ആഴ്ച ആരംഭിക്കുന്ന ധ്യാനത്തിനും പിന്നീടുള്ള ധ്യാനങ്ങൾക്കും സന്നദ്ധമായി പ്രവർത്തിക്കാൻ കഴിയുന്ന ആളുകൾക്ക് ഞങ്ങളുടെ സ്വാഗതം…!!”

അതുകേട്ട് ഞാൻ നേരെ നോക്കിയത് അവളുടെ മുഖത്തേക്കാണ്… എന്നെ നോക്കിക്കൊണ്ടിരുന്ന ആ സുന്ദരമായ മുഖത്ത് നേരത്തെ കണ്ട കൊച്ചു പുഞ്ചിരി ഇപ്പൊ ഒന്നുകൂടി വിടർന്ന് സുന്ദരമായിരിക്കുന്നു… അത് മതിയായിരുന്നു എനിക്ക് ആ മനസ്സ് വായിച്ചെടുക്കാൻ…

അങ്ങനെ സെലിന്റെ വീട്ടുകാരെപ്പോലെ മകൻ ദൈവവഴിയിൽ ആയതിൽ എന്റെ വീട്ടുകാരും സന്തോഷിച്ചു…ഒപ്പം ഞങ്ങളും… 😌

Leave a Reply

Your email address will not be published. Required fields are marked *