അനി : ഡി ഞാൻ നോക്കിട്ടു നടന്നിട്ടില്ല , നീ ഒറ്റയടിക്ക്, ഇതെങ്ങനെയാടി
പൊന്നു: ചേച്ചി നോക്കിക്കോ, രണ്ടാളേം ഞാൻ വളച്ചു തരാം. കൊറേ നാളായില്ലേ രണ്ടു പേർക്കും എന്തെങ്കിലും ഒക്കെ നടന്നിട്ടു.
മിന്നു: പൊന്നുസേ നിന്നെ സമ്മതിക്കണം. നീ ഈ സ്രാങ്കിനെ വരെ കടത്തി വെട്ടുമല്ലോ
പൊന്നു: അത് പിന്നെ അങ്ങനെ അല്ലെ മിന്നൂസേ, ശിഷ്യന് അല്ലെ ആശാനേ തോൽപിക്കാൻ ആഗ്രഹം ഉണ്ടാകൂ
അനി: വിജയിച്ചു വരൂ മകളെ
അതിനു ശേഷം പൊന്നുവും മിന്നുവും റീനയും തങ്ങളുടെ വീട്ടിലേക്കു ഇറങ്ങി. റീന ചെന്ന പാടെ അടുക്കളയിൽ കയറി ഉച്ചത്തേക്കുള്ള പണികൾ ആരംഭിച്ചു. മിന്നു കുളിക്കാനായി മുകളിലത്തെ മുറിയിലേക്ക് പോയി. പൊന്നു അടുക്കളയിൽ ചെന്ന് മമ്മിയുടെ അടുത്ത് നിന്നു
റീന: എന്താ പൊന്നൂസേ
പൊന്നു: എന്തെങ്കിലും ഹെല്പ് വേണോ മമ്മി?
റീന: ഇവിടെ ഒക്കെ ഒന്ന് അടിച്ചു വാരി ഇടാമോ നിനക്ക്
പൊന്നു: ശെരി മമ്മി
പൊന്നു വർക്ക് ഏരിയയിൽ നിന്നും ചൂല് എടുത്തു മുകളിലത്തെ റൂമുകളും ഹാളും സ്റ്റെയർ കേസും അടിച്ചു വാരി താഴെ എത്തി. അതിനു ശേഷം താഴത്തെ ലിവിങ് റൂമും ഡൈനിങ്ങ് റൂമും മമ്മിയുടെ മുറിയും കൂടി അടിച്ചു വാരി അടുക്കളയിലേക്കെത്തി.
മമ്മി: കിച്ചൻ ഇപ്പൊ വേണ്ടെടി, ഞാൻ ഇതൊക്കെ കഴിഞ്ഞു ചെയ്തോളാം. നീ അത് വാരി പുറത്തേക്കു കളഞ്ഞേക്ക്
പൊന്നു: ശെരി മമ്മി
അപ്പോളേക്കും മിന്നുവും കുളി കഴിഞ്ഞു വന്നു.
മമ്മി: മൂന്നൂസ്, നീ അരി കഴുകി ഇടാമോ. ഇവളെ കൊണ്ട് ഞാൻ അടിച്ചു വാരിച്ചു. ഇനി അവൾ പോയി കുളിക്കട്ടെ
മിന്നു: ചക്കര പൊന്നൂസ്, ശെരി മമ്മി. ഡി പൊന്നു നീ പോയി കുളിച്ചിട്ടു വാ
മിന്നു അരി കഴുകി ഇട്ടതിനു ശേഷം മമ്മിയെ ബാക്കി പണികൾ ചെയ്യാൻ സഹായിക്കാൻ കൂടി. പൊന്നുവും അപ്പോളേക്കും കുളി കഴിഞ്ഞു വന്നു. അരി വാർക്കാൻ പറഞിട്ടു മമ്മി കുളിക്കാൻ കേറി.
മിന്നു: ഇനി എന്താടി പണി
പൊന്നു: ടിവി കാണൽ
മിന്നു: അത് കഴിഞ്ഞു