ശേഷം അവിടെനിന്ന് എല്ലാവരും കൂടി മഴയിലൂടെ ഓടി ടിക്കറ്റ് കൗണ്ടറിൽ ചെന്ന് വരിനിന്നു. രാജേഷ് ടിക്കറ്റെടുക്കാമെന്ന് കുറെ പറഞ്ഞെങ്കിലും അച്ഛൻ സമ്മതിച്ചില്ല…..ടിക്കറ്റ് കാണിച്ച് അകത്തുകയറി ഓരോരോ സാധനങ്ങൾ വിൽക്കുന്ന സ്റ്റാളിനുമുന്നിലൂടെ ഞങ്ങൾ നടന്നുനീങ്ങി. ധാരാളം ആളുകൾ ഞങ്ങളുടെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നു. അച്ഛൻ കൂടെയുള്ളത്കൊണ്ടും അതിനകം LED ലൈറ്റുകളാൽ പകൽ പോലെ വെളിച്ചമായതിനാലും രാജേഷിൻ്റെ ഒരു തപ്പലും തടക്കുമായിരുന്നില്ല…..
ഒര് ഒമ്പതരവരെ അതിനുള്ളിൽ കറങ്ങി വീട്ടാവശ്യങ്ങൾക്കുള്ളകുറച്ച് സാധനങ്ങളൊക്കെ വാങ്ങി…മഴയൊക്കപെയ്യുന്നതുകൊണ്ട് അധികം വൈകാതെ വീട്ടിൽ പോകാൻ തീരുമാനിച്ചു. വീട്ടിൽ രാത്രിഭക്ഷണം ഉണ്ടാക്കാത്തതിനാൽ നല്ലൊരു ഹോട്ടലിൽ കയറി ബിരിയാണിയൊക്കെ കഴിച്ച് വീട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും മഴ ഒന്നുകൂടി സ്ട്രോങ്ങായി.
വീട്ടിലെത്തിയപ്പോഴേക്കും പത്തരമണിയായി. അച്ഛൻ രാജേഷിനോട്, മഴയായത്കൊണ്ടും രാത്രി വൈകിയതിനാലും അവൻ്റെ വീട്ടിലേക്ക് പോകാൻ സമ്മതിച്ചില്ല…അതേ സമയത്ത് തന്നെ രാജേഷിൻ്റെ അമ്മയുടെ കാൾ അവൻ്റെ ഫോണിലേക്ക് വന്നു.
രാജേഷ് വീട്ടിൽ തങ്ങാനുള്ള പരിപാടിയാണെന്ന് തോന്നുന്നു….ഇനി അവൻ്റെ അമ്മയുടെ കാൾ വന്ന സ്ഥിതിക്ക് തിരിച്ചുപോകുമോ…..എന്തായാലും അടുത്ത ഭാഗത്തിൽ അറിയാം…
തുടരും…