അമല –“ ഹേയ് ഇട്സ് ഒക്കെ … “
അവൾ മുഖത്ത് ഒരു ചിരി വരുത്തി കൊണ്ട് പറഞ്ഞു…
യദു –“ അല്ല, ഇയാൾ പണിക്ക് ഒന്നും പോണില്ലെ .. “
അമല –“ ഒരു ഡിഗ്രി പോലും കയ്യിൽ ഇല്ലാത്ത എനിക്ക് ആര് പണി തരാൻ.. “
യദു –“ എന്ന ആ ഡിഗ്രി അങ്ങ് കംപ്ലീറ്റ് ആക്കി കൂടെ… “
അമല –“ അതൊക്കെ ഇനി നടക്കോ.. “
യദു –“ എന്താ നടക്കായ്ക…ഇയാൾ ഏതു സേം വരെ പഠിച്ചു…? “
അമല –“ഞാൻ ഞാൻ സെക്കൻഡ് ഇയർ കംപ്ലീറ്റ് ആണ് .. തേർഡ് ഇയർ ആയപ്പോള് ആയിരുന്നു കല്യാണം ..“
യദു –“ഓഹ് .. ഞാൻ ചോദിച്ചത് എന്തിനാ ന്ന് വെച്ചാൽ .. എന്റെ ഫ്രണ്ടിൻടെ ചേച്ചിക്ക് ഇവടെ ഒരു ഡിസ്റ്റൻസ് എഡ്യുകേഷൻ ൻടെ ഒരു ഓഫീസ് ടൌണില് ഉണ്ട് .. സോ .. അവിടെ പോയാൽ ചിലപ്പോള് എന്തെങ്കിലും അറിയാൻ പറ്റും .. “
അമല –‘അതൊക്കെ വലിയ പാട് അല്ലേ ..”
യദു –“എന്ത് പാട് .. ഇന്ന് ശനി .. നമ്മൾ മറ്റന്നാള് രാവിലെ പോയി കര്യങ്ങള് റെഡി അയക്കുന്നു ..”
അമല –‘അത് വേണോ ?”
യദു –“എന്തേ എന്റെ കൂടെ വേരാൻ പേടി ഉണ്ടോ ?. ഒറ്റയ്ക്ക് വേരണം എന്ന് ആരും പറഞ്ഞില്ല ..”
അമല –“കൂടെ വരുന്നെന് കോഴപ്പം ഉണ്ടായിട്ട് അല്ല ..”
യദു –“പിന്നെ ?”
അമല –“എന്നാലും ..”
യദു –“ 80862255## ഇതാണ് എന്റെ നംബർ .. പോകാൻ റെഡി ആണെങ്കില് വിളിക്കാം ..”
അതും പറഞ്ഞു ഞാൻ നടന്ന് അകന്നു ..
തറവാട്ടിൽ ..
എല്ലാവരും അടുക്കളേല് പണിയില് ആയിരുന്നു .. അച്ഛനും അമ്മച്ചനും ചിക്കൻ വിർത്തി ആക്കുന്നു ,, അമ്മമ്മയും അമ്മയും ചെറിയമ്മയും പച്ചകറി അരിയുന്നു ചട്ടിൽ എന്തൊകയോ വാഴറ്റുന്നു …. ഉമ അവരുടെ സൈഡിൽ ഇരുന്ന് മുറിച്ച് വച്ച കാരറ്റും മറ്റും എടുത്ത് വിഴുങ്ങുന്നു ..
ഞാനും അവരുടെ കൂടെ കൂടി .. അമ്മയെ മാറ്റി ഞാൻ പച്ചകറി അരിയാൻ തുടങ്ങി .. എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മ മറ്റ് പണികൾ ചെയ്യാന് പോയി .. ഇന്ന് അച്ഛന്റെ കുറച്ചു ഫ്രെൻഡ്സ് വരുന്നുണ്ട് അതിന്റെ ഒരുക്കം ആണ് ..
ഒരു 12 മണി ആയപ്പോഴേക്കും ഏകദേശം റെഡി ആയി .. നല്ല തേങ്ങ അരച്ച് ഇട്ട ചിക്കൻ കറിയും .. ആകോലി പൊളളിച്ചതും , കാബേജ് ഉപ്പേരിയും , പപ്പടവും , നാരങ്ങ അച്ചാറും ,പിന്നെ അടിപൊളി പാലക്കാടന് മട്ട അരി ചോറും .. നമ്മക്ക് അത് പോരേ അളിയാ ….