അതും പറഞ്ഞു രജനീകാന്ത് സ്റ്റൈലിൽ ഇട്ടിരുന്ന മുണ്ടും മടക്കി കുത്തി ഞാൻ പുറത്തേക്ക് നടന്നു .. (feel the BGM)
അച്ഛൻ -“എങ്ങോട്ടാട പോണേ .”
ആ ചോദ്യം കേൾകാതെ പോലെ നടന്നു ..
“ശ്ശെ വലിയ സ്റ്റൈൽ വന്നതാ , ഇത് ഇപ്പോ എങ്ങോട്ട് പോകും ?“
പടിക്കല് നിന്ന് ഞാൻ ആലോചിച്ചു
“ആഹ് മിഥുൻടെ കടെലേക്ക് പോകാം ..”
ഞാൻ നേരെ അവന്റെ അടുത്തേക്ക് നടന്നു ..
യദു-“ബാലേട്ട മിഥു ഇല്ലേ .. “
കടയിലെ മുൻപിൽ ചായ ഗ്ലാസ്സ് കഴുകി വെക്കുന്ന അവന്റെ അച്ഛനോട് ഞാൻ ചോദിച്ചു ..
ബാലൻ -“ഇല്ലല്ലോ മോനേ .. അവൻ കടെലെക്കു സാധനം വാങ്ങാന് പോയതാ .. എന്തേ ?“
യദു-“ഓഹ് ,ഒന്നുല്ലാ വെറുതേ വന്നതാ .. ന്ന ശെരി “
തിരിഞ്ഞ് നടക്കുന്നതിന് മുന്പ് ഞാൻ ആ കട ഒന്ന് നോക്കി .. ഒരു സാദാരണ ഹോട്ടൽ ആയിരുന്നു അത് .. മുനപ്പിലെ തിണ്ണയില് സമോവറും ഗ്ലാസ്സും എല്ലാം , സൈഡിൽ ഒരു ചില്ലറമാറ , അതില് പുട്ട് , വെള്ളേപ്പം , പാത്തിരി , പൊറോട്ട എന്ന് വേണ്ട സാധനങ്ങള് .. പിന്നെ കറികള് , ബീഫ് , ചിക്കൻ , മീൻ പച്ചകറികൾ അങ്ങനെ കുറച്ചു .. അത്യാവശ്യം കച്ചോടം ഉണ്ട് .. ആ കുടുംബത്തിന്റെ ഏക വരുമാന മാർഗം ..
ബാലൻ -“നിങ്ങള് ഒരു കട തുടങ്ങാൻ പോകുന്നേന്നൊക്കെ ഞാൻ അറിഞ്ഞു . നന്നായേട .. ഏത്ര കാലം എന്ന് വെച്ച ഇങ്ങനെ . ഇതാവുപോൾ അവന് ഒരു വരുമാന മർഗവും , പിന്നെ ഒരു തുണിഷോപ്പ് മുതലാളി എന്ന് പറയുമ്പോള് ഗമയാ ..”
ഞാൻ അത് കേട്ട് ബാലേട്ടനെ നോക്കി ചിരിച്ചു ..
അവിടെ നിന്ന് തിരിച്ചു നടക്കുമ്പോള് ആണ് ഞാൻ അമലയെ കാണുന്നത് ..
യദു –“ഹെയ് അമല .. ‘
ഞാൻ പേര് വിളിച്ചോണ്ട് അവളുടെ അടുത്തേക്ക് വേഗത്തില് നടന്നു ..
വിളി കേട്ട് അവൾ തിരിഞ്ഞ് നോക്കി .. ഒരു നല്ല ലൈറ്റ് പച്ച കോട്ടൻ സാരിയും അതേ കളർ ബ്ലൌസും ആയിരുന്നു വേഷം ..
യദു –“ഹൈ .. ഇത് എവിടെ പൊയ് വെരുകയ .. ?
അമല –“ഞാൻ , എന്റെ ഒരു തുണി അടിക്കാൻ കൊടുത്തിരുന്നു . അത് വാങ്ങാന് വന്നത .. ഇയാൾ എവിടെ പോയതാ ..?
യദു –“ഞാൻ ജസ്റ്റ് മിഥുനെ കാണാന് വേണ്ടി ..”
അമല –‘എന്നിട്ട് , കണ്ടോ ?