കുടുംബപുരാണം 5 [Killmonger]

Posted by

യദു –‘അല്ല , ഇയാൾ .. ഒറ്റക്കാണോ വന്നേ ..?”
അമല –“അല്ല . അതു ഉണ്ട് .. അവൾ അവിടെ മിഥുനും ആയി കുറുകുന്നുണ്ട് .. പിന്നെ എന്നെ ഇയാൾ /അയാള് എന്ന് ഒന്നും വിളികണ്ട .. എനിക്ക് ഒരു പേര് ഉണ്ട് അമല അല്ലേങ്കില് അമ്മു എന്ന് വിളിച്ചോ ..”
യദു –‘ഓഹ് . സോറി .. എനി ശ്രദ്ധിച്ചോളാം ..”

അമല മാലയുടെയും കമ്മലിന്റെയും ഭംഗി കടയിൽ ഉള്ള കണ്ണാടിയില് നോക്കുന്നുണ്ട് ..
അത് കണ്ടു ഞാൻ അടിപൊളി എന്ന് കൈ കൊണ്ട് ആഗ്യം കാണിച്ചു .. കണ്ണാടിയില് കൂടെ അത് കണ്ട അമല ഒന്ന് ചിരിച്ചു ..
അമല –“അഹ് .. ഇയാൾ പറഞ്ഞ കാര്യം എനിക്ക് ഒക്കെ ആണ് കേട്ടോ .. “
അവൾ തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു ..
ഞാൻ ശെരി എന്ന് തല ആട്ടി ..
ഉമ –“എന്ത് കാര്യം ?”
യദു –“അതൊക്കെ ഉണ്ട് മോളേ .. അതൊന്നും പിള്ളേര് അറിയണ്ട .. (അമലയെ നോക്കി കണ്ണിറുക്കി ) അല്ലേ ?”
ഉമ എന്നെ നോക്കി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു ..
ഉമ –‘പറ ചേച്ചി .. എന്താ കാര്യം ?”
അമല –“ഒന്നുല്ലാ മോളേ .. എന്റെ ഡിഗ്രീ കംപ്ലീറ്റ് ആക്കാൻ ഇവൻ സഹായിക്കാം എന്ന് പറഞ്ഞിരുന്നു .. അതിന്റെ കാര്യങ്ങള് ശെരി ആകാൻ വേണ്ടി ടൌണില് പോകുന്ന കാര്യം പറഞ്ഞത .. “
ഉമ –“എന്നാൽ ഞാനും ഉണ്ട് “
യദു –‘എന്തിന് ?“
ഉമ –“ടൌണിലേക്ക് “
യദു –“അതൊന്നും നടകൂല മോളേ ..”
ഉമ –‘എന്നെ കൂട്ടാതെ എങ്ങാനും പോയാല് .. ഇയാളുടെ പല രഹസ്യങ്ങളും നാളെ പരസ്യം ആവും .. “
അത് കേട്ട് ഞാൻ ഞെട്ടി .. ‘ഈ മൈരത്തിനെ നമ്പാൻ കൊള്ളുല .. പക പൊക്കാൻ വേണ്ടി ഇവൾ എല്ലാം എടുത്ത് വിളമ്പും , എന്റെ എല്ലാ കാര്യങ്ങളും ഇവൾക്ക് അറിയുകയും ചെയ്യും ..ഇവളെ കൊണ്ടുപോയിലെങ്കില് പണി ആവും ’ ഞാൻ മനസ്സില് കണക്ക് കൂട്ടി ..
യദു –‘അഹ് വന്നോ .. ഇത് നീ ഭീഷണിപ്പെടുത്തിയത് കൊണ്ട് ഒന്നും അല്ല കേട്ടോ .. അഹ് .”
ഉമ –“അന്ത ഭയം ഇരിക്കാട്ടും .. “
ഉമയും അമലയും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി ..
ഞങ്ങള് അങ്ങനെ ഓരോന്ന് പറഞ്ഞ് നടക്കാന് തുടങ്ങി ..
അമ്പല പറമ്പിന്റെ ഒരു കൊർണറിൽ ഒരു കടയുടെ സൈഡിൽ അതുല്യയും മിഥുവും സംസാരിച്ചു കൊണ്ട് നിൽകുന്നത് കണ്ടു ..

അമല –“അഹ് . നിങ്ങളുടെ സൊളളൽ ഇത് വരെ കഴിഞ്ഞില്ലേ .. “
അവര് ഞങ്ങളെ നോക്കി ..
അതുല്യ –“അഹ് .. പോകാറയോ ?”
അമല –“അഹ് ..”

Leave a Reply

Your email address will not be published. Required fields are marked *