കുടുംബപുരാണം 5 [Killmonger]

Posted by

യദു –“എല്ലാരും ഒന്ന് നിന്നെ ..”
എന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കി ..
അമ്മ –“എന്താടാ ?”
അമ്മയോട് ചെറുവിരല് പൊന്തിച്ച് ഒരു മിനിറ്റ് എന്ന് പറഞ്ഞ് .. ഞാൻ ചെറിയമ്മയുടെ അടുത്തേക്ക് പോയി ..
യദു –“ചെറിയമ്മ ഇവിടെ ഇരുന്നെ ..”
ഹാളില് ഉള്ള ഒരു സിംഗിൾ സോഫയില് ഞാൻ ചെറിയമ്മയെ ഇരുത്തി ,,”
യദു –“ഇനി നിങ്ങള് എല്ലാരും അവിടെ ഇരുന്നെ .”
ചെറിയമ്മയ്ക്ക് ഓപ്പോസീറ്റ് ഉള്ള ഒരു വലിയ സോഫ സെറ്റിലേക്ക് ബാക്കി ഉള്ളവരെ ഇരുത്തി ..
യദു –‘ഇനി ചെറിയമ്മ നിങ്ങളോടു കുറച്ച് കാര്യങ്ങള് പറയും , അത് കേട്ട് കഴിയുമ്പോള് നിങ്ങളുടെ സംശയങ്ങൾ മുഴുവൻ മാറും ..”
ഞാൻ ചെറിയമ്മയെ നോക്കി .. ചെറിയമ്മ അരുത് എന്ന് തല ആട്ടുന്നുണ്ട് ..
ഞാൻ ചെറിയമ്മയുടെ അടുത്തെക്ക് പോയി കുനിഞ്ഞു ..
യദു –“ചെറിയമ്മ പറയണം ,.. എല്ലാം .. എന്നാലേ ഇവര്ക്ക് എന്താ പ്രശ്നം എന്ന് മനസ്സിൽ ആവു .. എന്താ പ്രശ്നം എന്ന് മനസ്സില് ആയാൽ അല്ലേ അതിനു സൊല്യൂഷൻ കണ്ടു പിടിക്കാന് പറ്റു .. ആരും പറയാതെ പ്രശ്നം എന്താണ് എന്ന് മനസ്സിലക്കാൻ ഇവര് കാണിപ്പയൂര് ഒന്നും അല്ലാലോ .. അതോണ്ട് പറ , മനസ്സിൽ ഉള്ളതെല്ലാം .. ഒക്കെ “
അത് പറഞ്ഞ് ഞാൻ ചെറിയമമ ഇരിക്കുന്നതിന്റെ വലതു സൈഡിൽ നിന്നു , എന്നിട്ട് എന്റെ കൈ ചെറിയമ്മയുടെ ഷോൾഡറിൽ വച്ചു ..
ഒന്ന് തല താഴ്ത്തി .. ശ്വാസം അഞ്ഞൂ വലിച്ചു ചെറിയമ്മ എതിരെ ഇരിക്കുന്നവരെ നോക്കി .. എല്ലാവരും പൊട്ടൻ ആട്ടം കാണുന്നത് പോലെ ഞങ്ങളെ രണ്ട് പേരയും നോക്കുന്നുണ്ട് ..
എല്ലാരെയും ഒന്ന് നോക്കി ചെറിയമ്മ പറയാൻ തുടങ്ങി ….
(പാസ്റ്റ് ഞാൻ നിങ്ങളുടെ ഇമാജിനേഷന് വിട്ടിരിക്കുന്നു – ഒരു കുടുംബ പ്രശ്നം ഊഹിക്കാന് ഉള്ള കഴിവ് ഒക്കെ നിങ്ങള്ക്ക് ഉണ്ട് എന്ന് എനിക്ക് അറിയാം )
.
.
.
.

..എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ചെറിയമ്മ കരഞ്ഞിരുന്നു .. എല്ലാം കേട്ട് തറഞ്ഞ് ഇരിക്കുകയായിരുന്നു എല്ലാരും ..പെട്ടന്ന് അമ്മമ്മ “മോളേ ..” എന്ന് വിളിച്ചു ചെറിയമ്മയെ കെട്ടിപിടിച്ചു .. അമ്മയും ഉമയും അമ്മമ്മയെ അനുഗമിച്ചു .. അവര് സങ്കടം പറച്ചിൽ തുടര്ന്നു
അമ്മച്ചൻ മുഖം മാറ്റി കണ്ണ് തുടച്ചു ..
ഞാൻ അമ്മച്ചന്റെ അടുത്തേക്ക് പോയി തോളില് കൈ വച്ചു ..
നിറഞ്ഞു തുളുമ്പാറായ കണ്ണ് കൊണ്ട് അമ്മച്ചൻ എന്നെ നോക്കി ..

Leave a Reply

Your email address will not be published. Required fields are marked *