ചെറിയമ്മയുടെ മുഖം എന്റെ നെഞ്ചിൽ നിന്ന് ഉയർത്തി കണ്ണുനീർ തുടച്ചു കൊടുത്തു..
യദു –“ ഇപ്പൊ സന്തോഷം ആയോ? “
ചെറിയമ്മ അതിന് ആയി എന്ന രീതിയിൽ തല ആട്ടി…
യദു –“ എന്നാൽ ഒന്ന് ചിരിച്ചേ…”
ചെറിയമ്മ അതിന് നിറഞ്ഞ പുഞ്ചിരി തന്നു …
ഞാനും തിരിച്ചു നല്ലയൊരു ചിരി കൊടുത്തു… ചെറിയമ്മയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത പിടിച്ച് ഞങ്ങൾ വീട്ടിലേക്ക് നടന്നു…
ഞങ്ങൽ വരുന്നത് നോക്കി അമ്മയും അമ്മുമ്മയും അവിടെ നിൽക്കുന്നുണ്ട്….
ഞങ്ങൾ അവിടേക്ക് ചെന്നു…
യദു –“ ചെറിയമ്മയ്ക്ക് ഈ കല്യാണം ഇഷ്ടം അല്ല… അത് ചെറിയമ്മ തന്നെ അയാളോട് പറയും…. അച്ഛൻ പോയി അയാളോട് പറയു ചെറിയമ്മക്ക് സംസാരിക്കണം എന്ന്.. “
എല്ലാരും എന്നെ അന്ധം വിഴുങ്ങിയപോലെ നോക്കുന്നുണ്ട്…
പ്രത്യേകിച്ച് ചെറിയമ്മ…
ചെറിയമ്മ –“നീ ഇത് എന്തൊക്കെയാടാ പറയുന്നേ… എന്നെ കൊണ്ട് ഒന്നും പറ്റില്ല “
ഞാൻ ചെറിയമ്മയെ നോക്കി …
യദു –“ഇത്രേം കാലം എല്ലാരേയും പേടിച് ജീവിച്ചില്ലേ… ഇനി അത് വേണ്ട, അതിന്റെ ആദ്യത്തെ ചവിട്ട് പടി ആണ് ഇത്…”
ചെറിയമ്മ എന്നെ പേടിയോടെ നോക്കി… ഞാൻ ചെറിയമ്മയുടെ ചെവിയിൽ സ്വകാര്യം ആയി പറഞ്ഞു…
യദു –“ സുലുന് എന്നെ വിശ്വസം ഉണ്ടെങ്കിൽ പോയി പറഞ്ഞു വാ.. “
അത് പറഞ്ഞ് ഞാൻ ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി…
കുറച്ച് നേരം എന്റെ മുഖത്ത് നോക്കി നിന്ന്, പിന്നെ എന്തോ ഉറപ്പിച്ച പോലെ തല ആട്ടി…
ഞാൻ അച്ഛനെ നോക്കി പോയി പറയാൻ ആംഗ്യം കാട്ടി…
അച്ഛൻ ഉമ്മറത്തേക്ക് പോയി…
അച്ഛന്റെ പിന്നാലെ ചെറിയമ്മയും…
അമ്മ –“ എന്തൊക്കെ ആട ഇത്… ഏഹ്? “
യദു –“ ഒക്കെ പറഞ്ഞു തരാം… ഇപ്പൊ ചെറിയമ്മ പോയി പറഞ്ഞു വരട്ടെ…”
അമ്മമ്മ –“ ഈശ്വര എന്റെ കുട്ടി…”
യദു –“ ആഹ്.. അമ്മമ്മ ഒന്ന് ഇങ് വന്നേ… ഒരു കാര്യം പറയാൻ ഉണ്ട് “
അമ്മ-“ എന്താടാ…എന്താ കാര്യം….? “
അമ്മ ആകാംഷയോടെ ചോദിച്ചു..
യദു –“ ഒന്നുല്ല…അമ്മ ഇവിടെ നില്ക്കു…ഞങ്ങൾ ഇപ്പൊ വരാം…”
അതും പറഞ്ഞു ഞാൻ അമ്മമ്മയെയും കൂട്ടി പുറത്തേക്ക് നടന്നു…