കുടുംബപുരാണം 5 [Killmonger]

Posted by

ചെറിയമ്മയെ എന്റെ നേരെ തിരിച്ചു നിർത്തി… അപ്പോഴും തല താഴ്ത്തി നിൽക്കുകയായിരുന്നു… കവിളിൽ കൂടെ കണ്ണുനീർ ഒലിച്ചു ഇറങ്ങുന്നത് കാണാം.. ഞാൻ എന്റെ വലതു കൈ കൊണ്ട് അത് തുടച്ചു കൊടുത്തു… എന്നിട്ട് താടിയിൽ പിടിച്ചു മുഖം എന്റെ നേരെ ആക്കി…പക്ഷെ കണ്ണ് താഴേക്ക് തന്നെ ആയിരുന്നു…
യദു –“ ചെറിയമ്മേ.. ഇങ്ങോട്ട് നോക്ക്.. എന്താ പ്രശ്നം.. എന്നോട് പറ.. “
ഒന്നും പറയാതെ ചെറിയമ്മ ആ നിൽപ് തുടർന്നു…
യദു –“ സുലു… “” ഞാൻ നീട്ടി വിളിച്ചു
അപ്പോൾ ചെറിയമ്മ കണ്ണുയർത്തി നോക്കി…
പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…
ഞാൻ ഞെട്ടി…. പിന്നെ മെല്ലെ പുറത്തു തഴുകാൻ തുടങ്ങി..
കുറച്ച് നേരം അങ്ങനെ തന്നെ നിന്നു… തേങ്ങൽ ഒന്ന് കുറഞ്ഞു എന്ന് കണ്ടപ്പോൾ ഞാൻ ചെറിയമ്മയെ നേരെ നിർത്തി…
യദു –“ഇനി പറ… എന്താ പ്രശ്നം..? “
ചെറിയമ്മ –“എനിക്ക് കല്യാണം വേണ്ട.. “
യദു –“ അതെന്നെ ആണ് ചോദിക്കുന്നെ എന്താന്ന്? “
ചെറിയമ്മ-“ അത്…”
യദു –“ ആഹ് പോരട്ടെ “
ചെറിയമ്മ –“അത്… ഞാൻ ഇത് വരെ ഇത് ആരോടും പറഞ്ഞിട്ടില്ല…എന്റെ മുൻപത്തെ കല്യാണം ഒഴിവാവാൻ കാരണം അയാളുടെ സംശയ രോഗം മാത്രം അല്ല… അത്….. “
യദു –“ പിന്നെ…? “
ചെറിയമ്മ –“പിന്നെ…. അയാൾ എന്നെ അടിക്കാൻ തുടങ്ങി.. “
അത് കേട്ട് ഞാൻ ഞെട്ടി…
യദു –“ ചെറിയമ്മ ഇപ്പൊ ന്താ പറഞ്ഞെ… അടിക്കാനോ…? “
ചെറിയമ്മ –“ അതെ…. “
യദു –“ എന്തിന്..? “
ചെറിയമ്മ –“ അറിയില്ല…എല്ലാ ദിവസവും എന്തെങ്കിലും കാരണം ഉണ്ടാവും…. ചത്ത മതി എന്ന് വരെ എനിക്ക് തോന്നിയിരുന്നു…. വയ്യട ഇനി എനിക്ക്…പറ്റുന്നില്ല…ഞാൻ ഇവിടെ എങ്ങനെ എങ്കിലും ജീവിച്ചോളാം… പ്ലസ്…. വയ്യട.. ഇനി അനുഭവിക്കാൻ…പേടി ആണ്.. “
ചെറിയമ്മ അതും പറഞ്ഞ് എന്നെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി….ഇതെല്ലാം അടുക്കളേൽ ഇരുന്ന് കാണുന്ന അമ്മയും അമ്മുമ്മയും കൂടെ ഇങ്ങോട്ട് വരാൻ തുടങ്ങി…ഞാൻ അപ്പോൾ തന്നെ വേണ്ട എന്ന് കൈ കാണിച്ചു…. അവർ അവിടെ തന്നെ നിന്നു, മുഖം സംശയത്താൽ നിറഞ്ഞു…..
യദു –“ ഇനി ആരും ചെറിയമ്മയെ ഉപദ്രവിക്കില്ല,, ചെറിയമ്മക്ക് ഇഷ്ടം അല്ലാത്തത് ഒന്നും ചെയ്യാൻ ആരും പറയൂല…ഞാൻ ഉറപ്പ് തരുന്നു…. പോരെ…ഞാൻ നോക്കി കോളാം എന്റെ സുലുനേ….”

Leave a Reply

Your email address will not be published. Required fields are marked *