സംഭവം തുടങ്ങുന്നത് അമ്മയുടെ സ്കൂളിൽ നിന്നും ഒരു പിക്നിക് പോകാൻ ഉള്ള പദ്ധതി വന്നപ്പോൾ ആണ്. സ്കൂൾ പിക്നിക്ക് എന്നും അധ്യാപകർക്ക് ഒരു തലവേദന ആണ്. കടുത്ത ഉത്തരവാദിത്വം ഉളള ഒരു ജോലി, പിന്നെ സ്വന്തം കുടുംബത്തെ കൂടാതെ ഉളള യാത്ര, ഇതൊക്കെ ഒരു ശരാശരി വീട്ടമ്മമാർ ആയ അധ്യാപകർക്ക് സാധിക്കില്ല. പുരുഷ അധ്യാപകരിൽ നറുക്ക് വീഴുക അവിടെ ഏറ്റവും ജൂണിയർ ആയ അധ്യാപകന് ആവും, അവർ അത് ഏറ്റെടുക്കുകയും ചെയ്യും.
എന്നാലും ഒരു സ്ത്രീ അധ്യാപക കൂടി ഇല്ലാതെ പിക്നിക് പദ്ധതി പീ ടീ എ നിയമപ്രകാരം നടത്താൻ ആവില്ല. ഇത്തവണ ആ നറുക്ക് മേരി ടീച്ചർ എന്ന എൻ്റെ അമ്മക്ക് വന്നു വീണു. വളരെ വിമുഖതയോടെ അമ്മ അത് ഏറ്റെടുത്തു, പക്ഷേ അമ്മക്ക് ഒരു കണ്ടീഷൻ ഉണ്ട്, തൻ്റെ മകനെയും കൂടെ കൂട്ടും, ഒരു സുരക്ഷക്കും, സമൂഹത്തിനെ ബോധ്യപ്പെടുത്താനും. ഒരു സ്ത്രീ മറ്റൊരു പുരുഷ സഹപ്രവർത്തകനും ആയി യാത്ര ചെയ്യുന്നത് അത്ര സാധാരണം അല്ലല്ലോ നമ്മുടെ നാട്ടിൽ. ഒരു ദിന യാത്ര ആണെങ്കിൽ അത്ര പ്രശ്നം ഇല്ല, ഇതിപ്പോ ഒരു രാത്രി തങ്ങുന്ന രണ്ട് ദിന പരിപാടി ആണ്, അവിടെ ഞാൻ അമ്മയുടെ ഒരു സേഫ് കാർഡ് ആയി ചേർക്കപ്പെട്ടു.
അപ്പോ പിക്നിക് പദ്ധതി പറയാം, ആദ്യം തിരുവനന്തപുരം സൂ, അവിടെ നിന്നും അന്ന് വൈകിട്ട് കന്യാകുമാരി, അവിടെ സൂര്യാസ്തമനം കാണുക, അന്ന് രാത്രി അവിടെ തങ്ങുക പിറ്റേന്ന് സൂര്യോദയം കാണുക, വിവേകാനന്ദ പാറ കാണുക പിന്നെ തിരിച്ചു വരുക . പദ്ധതികൾ എല്ലാം ആവിഷ്കരിക്കുന്നത് നമ്മുടെ പുരുഷ കേസരി ആയ കായിക അധ്യാപകൻ ശ്രീമാൻ മുരളി സാർ ആണ്. മുരളി സാർ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയ ഒരാൾ ആണ്, വോളീബോൾ പ്ലേയർ ആണ്, നല്ല ഉയരവും ഉറച്ച ശരീരവും ഉളള ഒരു ഇരുനിരക്കാരൻ. അവിവാഹിതൻ, സരസൻ, എപ്പോളും ചിരിച്ചു തമാശകൾ പറയുന്ന ഒരു വ്യക്തി.
അങ്ങനെ ആ ദിവസം എത്തി, ഞാൻ അമ്മയുടെ കൂടെ സ്കൂട്ടറിൽ സ്കൂളിൽ എത്തി. ഒരു ടൂറിസ്റ്റ് ബസിൽ ആണ് യാത്ര, ആദ്യം തന്നെ നല്ല ഒരു സീറ്റ് സംഘടിപ്പിച്ചു ഞാൻ ഇരുപ്പ് ഉറപ്പിച്ചു, അമ്മ കടമകൾ എല്ലാം നടത്തി ബസ്സിൽ കയറി എൻ്റെ കൂടെ ഇരുന്നു. ആദ്യ ദിവസം നല്ല രീതിയിൽ എൻജോയ് ചെയ്തു, കൂടെ ഉള്ള മുരളി സാർ എന്നെ നന്നായി കെയർ ചെയ്തു, അതുകൊണ്ട് അമ്മക്ക് അല്പം റിലാക്സ്ഡ് ആയിട്ട് ചുറ്റി നടക്കാൻ പറ്റി. അമ്മ ഒരു കൊച്ചു കുട്ടിയെ പോലെ മൃഗശാല ആസ്വദിച്ചു. തിരുവനന്തുരത്തുനിന്നും കന്യാകുമാരിയിൽ എത്തി നേരെ ബീച്ചിൽ പോയി അസ്തമനം കണ്ട്.