അങ്ങനെ എല്ലാ ആഴ്ചയും മൂന്ന് നാല് തവണ ഒക്കെ ഋതുവിനെ കാണാനും തുടങ്ങി. ഞാൻ അത് അനുസരിച്ച് ആക്കി വരവും പോക്കും. അവളോട് നേരിട്ട് മിണ്ടാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു.
നമ്മുടെ അപ്പ്രോച്ച് നെഗറ്റീവ് ആണെന്ന് അവൾ മനസ്സിലാക്കി എന്റെ പെണ്ണിനോട് വല്ലതും പറഞ്ഞാൽ കഴിഞ്ഞു എല്ലാം.
അങ്ങനെ ഇരിക്കല്ലേ ഒരു ദിവസം വാങ്ങാനുള്ള നായയുടെ തലയിൽ തേങ്ങ വീണു എന്ന് പറയുന്ന പോലെ അവളുടെ ബർത്ത് ഡേ വന്നു. ഋതുവിന്റെ.
എന്റെ പെണ്ണിന്റെ സ്റ്റാറ്റസ് കണ്ടപ്പോൾ ആണ് ഞാൻ അറിഞ്ഞത്. നേരിട്ട് വിഷ് ചെയ്താലോ എന്ന് ആണ് ആദ്യം വിചാരിച്ചത് പക്ഷേ അവളുടെ ഒപ്പം ഉള്ള ആമ്പിള്ളേരു, ഞാൻ മൂത്താപ്പ ആയത് കൊണ്ടും ആണുങ്ങൾക്ക് ആണുങ്ങളെ നല്ലവണ്ണം അറിയാവുന്നത് കൊണ്ടും പണി തരും – അല്ലെങ്കിൽ അവളുടെ അടുത്ത് ‘ഇയാള് ഷമ്മി ആണല്ലോ ‘ എന്നെങ്കിലും പറയുമെന്ന് എനിക്ക് 100% ഉറപ്പായിരുന്നു.
ഇനി വൈകുന്നേരം വിഷ് ചെയ്യുക ആണെങ്കിലും പണി തന്നെ ആണ് . ഒരു 7 മണി കഴിഞ്ഞ സമയത്ത് ഒക്കെ അപരിചിതരായ, അല്ലെങ്കിൽ അത്ര അധികം പരിചയം ഇല്ലാത്ത ആരെങ്കിലും മെസ്സേജ് അയച്ചാൽ, സ്വാഭാവികമായും ഇപ്പോഴത്തെ പെൺപിള്ളേർക്ക് അത് കോഴി മെസ്സേജ് ആണെന്ന് അറിയാമല്ലോ.
അതുകൊണ്ട് ഞാൻ ഒരു ഉച്ചയ്ക്ക് 12 മണിക്ക് തന്നെ ഫെയ്സ്ബുക്കിൽ ഋതു വിശ്വനാഥൻ – എന്റെ വൈഫിന്റെ ഫ്രണ്ട് ലിസ്റ്റിൽ നിന്ന് തപ്പിയെടുത്ത് മെസ്സേജ് അയച്ചു. വിഷ് ചെയ്തു.
5 മിനിറ്റിന് അകം അവൾ താങ്ക്യൂ പറഞ്ഞു. എനിക്ക് ഫ്രണ്ട് റിക്വസ്റ്റ് ഇങ്ങോട്ടു അയച്ചു.
എനിക്ക് ചങ്ക് പടം പിടിക്കേണ്ടത് ആണ് പക്ഷേ പുതിയ പിള്ളേര് ആയതു കൊണ്ട് അവർക്ക് ഇതിൽ ഒന്നും ഒട്ടും പഴയ ആൾക്കാരുടെ പോലെ പേടിയോ അനാവശ്യമായ ഓവർ കേറിങ്ങോ ഇല്ലാത്തതുകൊണ്ട് വളരെ നോർമൽ ആയ റിക്വസ്റ്റ് ആണെന്ന് എനിക്ക് അറിയാമായിരുന്നു.
Accepted.
കഴിഞ്ഞു. അദ്യ ഭാഗം കഴിഞ്ഞു.
പിന്നീട് എല്ലാ തവണയും കാണുമ്പോൾ ഇടയ്ക്കൊക്കെ ചിരിക്കും, ഫേസ്ബുക്കിൽ അങ്ങോട്ടും ഇങ്ങോട്ടും ലൈക്ക് ചെയ്യും . ഇതൊക്കെ തന്നെ . വേറെ മെസ്സേജ് പരിപാടികളോ ഒന്നും ഇല്ല.