ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Posted by

അനിയത്തി പോകുന്നു എന്നതിലുപരി തന്നെ കൊണ്ട് അവളെ സഹായിക്കാൻ പറ്റില്ലല്ലോ എന്ന വിഷമം ആണ് അവൾക്ക്. ഈ നാട്ടിൽ ഇങ്ങനെ നിൽക്കുന്നതിലും നല്ലത് പുറത്ത് പോയി സ്വന്തം ആയി ഒരു ജോലി വാങ്ങുന്നതാണ് എന്ന ചിന്താഗതി ആണ് ശ്വേതക്കും. അവൾ ജീവിതത്തിൽ നിന്നും പഠിച്ച പാഠം ആണ് അത്‌.

 

ശ്വേതയുടെ ഭർത്താവ് അഭി ലോറി ഡ്രൈവർ ആണ്.

മാസത്തിൽ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ കള്ളും കുടിച്ച്‌ വന്ന് കൂത്താടാൻ ഉള്ള ഒരു വസ്തു ആയി ആണ് അവൻ ശ്വേതയെ കണ്ടത്.

വിവാഹം കഴിയുമ്പോൾ നല്ല സ്നേഹത്തിൽ ആയിരുന്നു., മൂന്നാം മാസം അഭി ശ്വേതയെ ഗർഭിണി ആക്കി, കുഞ്ഞിന് ഒരു വയസ് ആകുന്നത്തിനു മുന്നേ പനി വന്ന് കുഞ്ഞ് മരിച്ചു…

അതിനു പിന്നാലെ അഭിയുടെ അച്ഛനും അമ്മയും പോയി…

അന്ന് തുടങ്ങിയ മദ്യപനം പിന്നീട് വിട്ട് മാറാത്തതായി. ശ്വേത എങ്ങനെ എങ്കിലും ജീവിച്ചു തീർന്നാൽ മതിയെന്നും ആയി.

നാളെ രാവിലത്തെ ബസിനു പോകണംല്ലേ

ശ്രുതി അതിനു മറുപടി ഒന്നും പറഞ്ഞില്ല.

 

 

‘ചേച്ചി ഞാൻ കിടക്കുകയാ, രാവിലെ നേരത്തെ എഴുന്നേക്കണം.’

 

 

ബാഗ് അടച്ച് വെച്ച് ശ്രുതി പറഞ്ഞു.

 

നാളത്തെ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് കണ്ണടച്ച് അവൾ കട്ടിലിൽ കിടന്നു.

 

രാവിലെ ആറ് മണിക്ക് ഉള്ള ബസിൽ ടൗണിലേക്ക് പോകണം, അവിടെനിന്ന് റെയ്ൽവേ സ്റ്റേഷൻലേക്ക്.

 

ബോംബയിലെക്ക് 12 മണിക്ക് ട്രെയിൻ ഉണ്ട് എന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. ടിക്കറ്റ് പോളി എടുത്ത് തന്നു. അതിൻ്റെ പൈസ അവൻ പൈസ അവൻ ചോദിച്ചിരുന്നില്ല.

 

രാവിലെ അഞ്ചരക്ക് തന്നെ മാമനോടും ശ്വേതയോടും യാത്ര പറഞ്ഞ് അവൾ ആൽത്തറ യിലേക്ക് നടന്നു.

 

കയ്യിൽ മുവായിരം രൂപ ഉണ്ട്. അവിടെ എത്താൻ ഇത് മതിയായിരിക്കും…

 

കുടുക്ക പൊട്ടിച്ച് എടുത്തതാണ് ആരോടും പൈസ ചോദിച്ചില്ല,

 

മാമൻ കുറച്ച് പൈസ തന്നിരുന്ന് പക്ഷേ വീട്ടിൽനിന്നും ഇറങ്ങുന്നതിനു മുന്നേ ആ പൈസ അവൾ ആരും കാണാതെ മാമൻ്റെ കീശയിൽ വച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *