പോകുന്ന വഴിക്ക് അവൻ ചോദിച്ചു. ഞാനെന്താ വിളിക്കണ്ടേ സിസ്റ്റർഎന്ന് വിളിക്കുനോ ചേച്ചി എന്ന് വിളിക്കണോ. അവൾ ചോദിച്ചു മോനെ ഏതാ ഇഷ്ടം അതുപോലെ വിളിച്ചാൽ മതിയെന്ന് രാജേഷ് പറഞ്ഞ എനിക്ക് ചേച്ചി എന്നു വിളിക്കുന്നതാണ് ഇഷ്ടം. എങ്കിൽ മോൻ അങ്ങനെ വിളിച്ചാൽ മതിയെന്ന് ചേച്ചി പറഞ്ഞു ഞങ്ങളുടെ വീടൊക്കെ ഇഷ്ടമായോ മോന് ചേച്ചി ചോദിച്ചു. ഇഷ്ടമായി എല്ലാവരും നല്ല സ്നേഹമുള്ള ആളുകളാ.. സിസ്റ്റർ ഒന്നും മൂളി. എന്നിട്ട് ആ കാര്യം അവനോട് പറഞ്ഞു
കുറച്ചു കഴിയുമ്പോൾ പതിയെ പതിയെ എല്ലാം മോനും മനസ്സിലാകും അപ്പോൾ മോന് ആരോടും ഒരു വെറുപ്പും പകയോ തോന്നരുത്. അതുകേട്ട് എന്റെ മനസ്സിൽ ചെറിയ ഒരു കൊള്ളിയാൻ മിന്നി.ഞാൻ സിസ്റ്ററിന്റെ മുഖത്തേക്ക് നോക്കി കണ്ണുകൾ ചെറുതായി നിറഞ്ഞിട്ടുണ്ട്. പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല സിസ്റ്റർ ഒന്നും മിണ്ടിയില്ല. ഞാൻ സിസ്റ്ററിനെ ടൗണിൽ ഇറക്കി വിട്ട് തിരിച്ചു ത്മനസ്സിൽ ഒരു പടക്കത്തിന് തിരി കൊടുത്തിട്ടാണ് അവിടുന്ന് തിരിച്ചത് .തിരിച്ച് കടയിലേക്ക് വന്നു അവിടുന്ന് കുറച്ച് പലഹാരം പൊതിഞ്ഞെടുത്ത് നേരെ വീട്ടിലേക്ക് പോയി.വീട്ടിൽ വന്ന ഞാൻ ആദ്യമായാണ് അപ്പനെയും ജോസിനെയും സ്ഥിര ബോധത്തോടെ കാണുന്നത് മേടിക്കാൻ പൈസ ഇല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു അവർ കുപ്പി ഒന്നും മേടിച്ചതായി കാണുന്നില്ല എന്നെ കണ്ടപ്പോൾ രണ്ടുപേരും ചിരിച്ചു ഞാനും തിരിച്ചു ചിരിച്ചു ഞാൻ ചോദിച്ചു എന്നെ അളിയാ ഒന്നും മേടിച്ചില്ലേ ഇന്ന്. നാളെ വണ്ടിയിൽ പോകണം അതുകാരണം ഇന്ന് കഴിക്കുന്നില്ല എന്ന് പറഞ്ഞു . ഞാൻ അതും കേട്ട് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി. ഞാൻ കയറി ചെല്ലുന്നത് കണ്ടപ്പോൾ സിനി പറഞ്ഞു വാ ചേട്ടായി ചോറുണ്ണാം എന്ന്. അങ്ങനെ ഞാൻ അവിടെ ഇരുന്ന് ചോറൂണ് കഴിഞ്ഞപ്പോൾ അവളോട് ചോദിച്ചു നമുക്ക് എപ്പോഴാ പോകേണ്ടത് എന്ന്.
അപ്പോൾ അവളുടെ മുഖത്ത് ഒരു വിഷമം വന്നു. ഒത്തിരി ആളുകളുടെ ഇടയിൽനിന്ന് ഒറ്റയ്ക്ക് താമസിക്കേണ്ട വരുമ്പോൾ ആർക്കാണെങ്കിലും വിഷമം വരും ഞാനതോർത്തു.
ചേട്ടായി രണ്ടുദിവസം കൂടി കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന് ചോദിച്ചു. എനിക്കും പോകണമെന്നൊന്നുമില്ല പക്ഷേ എങ്ങനെയാണെന്ന് പെണ്ണിന്റെ വീട്ടിൽ നിൽക്കുന്നത് അത് ഓർത്തൊരു നാണക്കേട് അതുകൊണ്ടാണ് ഞാൻ പോകാം എന്ന് കരുതി ദിർഥി പിടിക്കുന്നത്