ഈ സമയം അടുക്കളയിലേക്ക് കയറി വന്ന ആനി കാണുന്നത് അമ്മയും സിനി ചേച്ചിയും സംസാരിച്ചുകൊണ്ടിരിക്കുന്നതാണ് സിനി ആനിയുടെ പറഞ്ഞു നിന്റെ കല്യാണകാര്യം അമ്മ പറയുകയായിരുന്നു.. അമ്മ പറഞ്ഞു സിനി ചേച്ചിക്ക് എന്തായാലും നല്ലൊരു ചെറുക്കനെ കിട്ടി
അതുപോലെ നിനക്ക് ഒരാളെ കിട്ടിയാൽ മതിയായിരുന്നു. അമ്മ പറയുന്നത് കേട്ട് ആനി അകത്തേക്ക് നടന്നു.
ഈ സമയം സിസ്റ്റർ പോകാൻ തയ്യാറാവുകയായിരുന്നു അമ്മേ ഞാൻ പോവാ ട്ടോ അത് കേട്ട് അവരെല്ലാവരും അങ്ങോട്ട് ചെന്നു മോളെ ഉച്ചയ്ക്ക് ചോറ് കഴിച്ചിട്ട് പോയാൽ പോരെ അയ്യോ അമ്മേ ചൂടാവുന്നതിനു മുൻപ് പോവുക അല്ലെങ്കിൽ അ വേയിൽ മൊത്തം ഞാൻ കൊള്ളേണ്ടിവരും. അവരെല്ലാം ഒരുമിച്ച് നിന്ന് പ്രാർത്ഥിച്ചിട്ട് സിസ്റ്റർ യാത്ര . പറഞ്ഞു പതുക്കെ ബാഗും തൂക്കി മുന്നോട്ടു നടന്നു. സിസ്റ്റർ കവലയിൽ എത്തിയപ്പോൾ രാജേഷിന്റെ കടയിലേക്ക് ചെന്നു സിസ്റ്റർ വരുന്നത് കണ്ട് രാജേഷ് എഴുന്നേറ്റ്
കടയിൽ വന്ന സിസ്റ്റർ പറഞ്ഞു.മോനെ ഞാൻ പോവാ
ഇന്നലെ മോനോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല. എന്നോട് ദേഷ്യം ഉണ്ടോ എന്ന് ചോദിച്ചു. അയ്യോ എനിക്ക് ദേഷ്യം ഒന്നുമില്ല ഞാനല്ലേ തെറ്റ് ചെയ്തത് എനിക്കും സംസാരിക്കാൻ ഒരു ബുദ്ധിമുട്ടായിരുന്നു അതുകൊണ്ട് ഒന്നും ഞാൻ മിണ്ടാതിരുന്നത് എന്നോട് ക്ഷമിക്കണം കേട്ടോ. അതൊന്നും കുഴപ്പമില്ല എന്റെ അനിയത്തി കൊച്ചിന് നല്ലൊരു ജീവിതം കിട്ടിയാൽ മതി. അതും പറഞ്ഞ് സിസ്റ്റർ പോകാൻ ഇറങ്ങിയപ്പോൾ രാജേഷ് ഇപ്പോൾ ബസ് ഒന്നുമില്ല ഇപ്പോൾ ഒരെണ്ണം പോയതേയുള്ളൂ ഇനി അല്പസമയം കഴിയും വരാൻ ആദ്യമായി എന്റെ കടയിൽ വന്നതല്ലേ ഒരു ചായ കുടിച്ചിട്ട് പോകാം. അയ്യോ വേണ്ട ഞാൻ കുറച്ചു മുമ്പ് ചായ കുടിച്ചത് വീട്ടിൽ നിന്ന്. പിന്നൊരു ദിവസം ആകട്ടെ. എങ്കിൽ ഒരു കാര്യം ചെയ്യാം കുറച്ച് പലഹാരങ്ങൾ എല്ലാം പൊതിഞ്ഞ എടുക്കാം അവിടെയുള്ള കൂട്ടുകാരി സിസ്റ്റർമാക്ക് കൊടുക്കാലോ അതും പറഞ്ഞ് അവൻ കുറെ പലഹാരങ്ങളും പൊതിഞ്ഞെടുത്തു. അതുകഴിഞ്ഞ് അവൻ പറഞ്ഞു ഇനി ഇവിടെ നിൽക്കണ്ട ബസ് വരാൻ ഒരുപാട് താമസമുണ്ട് ഞാൻ ടൗൺ വരെ കൊണ്ടുവന്നു വിടാം അതും പറഞ്ഞ് സിസ്റ്ററിനെ കാറിൽ കയറ്റി ടൗണിലേക്ക് യാത്ര തിരിച്ചു.