“വെയിറ്റ് ആൻഡ് സീ.. കണ്ടിട്ടു അഭിപ്രായം പറഞ്ഞാൽ മതി…”
“ഓഹ്.. ആയിക്കോട്ടെ..”
ഇതും പറഞ്ഞു ഞാൻ വണ്ടി എടുത്തു.. നിരോഷാ വഴി പറഞ്ഞു തരുന്നതിലൂടെ ഞാൻ വണ്ടി മൂന്നോട്ട് ഓടിച്ചു..
വണ്ടി അവസാനം നിന്നത്, കോവളം ബീച്ച് സൈഡിൽ ആയിരുന്നു, അവിടെ മനോഹരമായ ഒരു കൊച്ചു ഗസ്റ്റ് ഹൗസിന് മുന്നിൽ…
(7. വീടിന്റെ ഫോട്ടോ….)
(വീടിന്റെ രാവിലെ ഉള്ള ഫോട്ടോ ആണ്, വായനക്കാർ ഈ വീട് രാത്രി കാണുന്ന രീതിയിൽ സങ്കല്പിക്കുക )
ചുറ്റും കുഞ്ഞൻ തെങ്ങുകളും ചെടികളും മുടിയ ഒരു കുഞ്ഞൻ വീട്, നല്ലൊരു സൊയമ്പൻ അറ്റ്മോസ്ഫിയർ ആയിരുന്നു അവിടം…
അത് കണ്ടപാടെ ഞാൻ നീരുവിനോട്
“ഇതാണോ നിങ്ങൾ ഫ്രണ്ട്സ് സ്ഥിരം കൂടാറുള്ള വീട്…”
“മ്മ്…”
“കൊള്ളാല്ലോ, ആരുടേയ??”
“ഫ്രണ്ടിന്റെയാ, പക്ഷെ ഇതിന്റെ കീ ഞങളുടെ എല്ലാവരുടെയും കൈയിൽ ഉണ്ട്…”
“ഓഹ്.. അതുകൊണ്ട് ഇപ്പോൾ നമ്മുക്ക് ലാഭം ആയിലെ…”
“നമുക്ക് മാത്രം അല്ല… കൂടെ ഉള്ള പലവള്മാർക്കും ലാഭം തന്നെയാ…”
“അത് എന്തെ??”
“അവളുമാരും കാമുകന്മാരെ കൊണ്ട് വരുന്നത് ഇവിടെ തന്നെയാ…”
“അയ് ശെരി…”
“എന്തെ…??”
“ഒന്നുല്ലേ… ഇനി ഇന്ന് എവള് മാർ എങ്കിലും കേറി വരോ കാമുകനേം കൊണ്ടു..”
“ഏയ് ഇല്ല… അവളുമാരൊക്കെ രാവിലത്തെ ടീംസ് ആണ്.. നമ്മൾ മാത്രേ നൈറ്റ് ഉള്ളു..”
“ഓഹോ എല്ലാം അറിഞ്ഞു വച്ചിരിക്കുവാ അല്ലെ..”
“കൂടുതൽ ചല പില പറയാതെ ഇറങ്ങി വരാൻ നോക്ക്…
ഇതും പറഞ്ഞു അവൾ കാറിന്റെ ഡോർ തുറന്നു വീട്ടിലേക്കു ഓടി, വാതിൽ തുറന്നു ഉള്ളിൽ കയറി…
ഞാൻ വണ്ടി വീടിനോട് ചേർത്ത് പാർക്ക് ചെയ്തു ഇറങ്ങി..
വീട്ടിൽ കയറി വാതിൽ അകത്തു നിന്നു ലോക്ക് ഇട്ടു…
അകത്തുള്ള ഇന്റീരിയർ കണ്ടു തന്നെ രോമാഞ്ചം വന്നു…അമ്മാതിരി കര കൗശല പണികൾ ആയിരുന്നു മുകളിലും താഴെയും എല്ലാം, ചുമരുകൾ തടി കൊണ്ടു കൊത്ത് പണികളാൽ നിറഞ്ഞിരിഞ്ഞു, ഫർണിച്ചർകളും തേക്കിൻ തടിയാൽ നിർമിതം..
ഒരു ഹാളും ഒരു ബെഡ്‌റൂം ഉം ഒരു കിച്ചനും, ബെഡ് റൂമിനോട് ചേർന്ന് ഒരു ബാൽകാണിയും ഉള്ള ആ വീട് എനിക്ക് നന്നേ ഇഷ്ട്ടപെട്ടു…