അവൾക്കായി 2 [Warrior of Evil]

Posted by

 

“”””””””””””ഹലോ ചേട്ടാ…..”””””””””

 

“””””””””””ഏഹ്…., എന്താ….?? എന്താ ദേവാ നീ ചോദിച്ചേ……??”””””””””””

 

“”””””””””””ഇവിടടുത്ത് ഹോട്ടൽ എങ്ങനുമുണ്ടോ…….??””””””””””

 

“””””””””””അഹ് ചെറിയൊരു തട്ട് കടയുണ്ട്…..!! വിശക്കുന്നുണ്ടാവും അല്ലേ……??”””””””””””

 

ഞാൻ വെറുതെയൊന്ന് ചിരിച്ചു. വിശക്കുന്നത് കൊണ്ടാണല്ലോ ഹോട്ടല് തിരക്കിയേ……!!

 

“”””””””””””ഒരു മിനിറ്റേ, ഞാനീ ഡ്രസ്സ്‌ ഒന്ന് മാറ്റി ഇട്ടിട്ട് വരാം…….!! ശേഖരൻ സാറ് ഇന്നലെ രാത്രിയും വിളിച്ചിരുന്നു. നിനക്കൊരു കുറവും വരുത്തരുത് എന്ന് എടുത്ത് പറയുകേം ചെയ്തതാ…… വഴി പറഞ്ഞ് തരനാണേ നിനക്ക് മനസ്സിലായെന്ന് വരില്ല, അതാ ഞാൻ കൂടെ വരാന്ന് പറഞ്ഞേ. നീ നിക്ക്., ഞാൻ ദേ വരുന്നു……”””””””””

 

അതും പറഞ്ഞ് ചേട്ടൻ അകത്തേക്ക് പോയി. അതികം കാത്ത് നിൽക്കേണ്ടി വന്നില്ലാ, പോയ അതേ വേഗത്തിൽ തന്നെ പുള്ളി തിരിച്ച് വരുകയും ചെയ്തു. പിന്നെ നടന്ന് കൊണ്ടായി വർത്തമാനം…..!!

 

“”””””””””””അതേ ഇന്നലെ അസ്വഭാവികമായി ഒന്നും സംഭവിച്ചില്ലല്ലോ…….??”””””””””””

 

കഴിഞ്ഞ രാത്രിയെ ഓർക്കുന്ന വിതമായിരുന്നു ആ ചോദ്യം…….!!

 

“”””””””””””പ്രത്യകിച്ച് ഒന്നും സംഭവിച്ചില്ല, എന്തേ…….??”””””””””

 

“”””””””””അല്ലാ എനിക്കിത് മുൻപേ അറിയായിരുന്നു., നാട്ടുകാര് ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത് അല്ലാതെ ആ വീട്ടില് വേറെന്താ ഉള്ളേ…….??””””””””””

 

“”””””””””””ഈ നാട്ടുകാരെന്ന് പറഞ്ഞാൽ……??”””””””””””

 

“””””””””””””പണ്ട് ദിവാകരൻ എന്ന് പറയുന്നൊരാൾക്കായിരുന്നു ശേഖരൻ സാറീ വീട് കൊടുത്തത്. രണ്ട് ദിവസം കുഴപ്പം ഇല്ലാണ്ട് പോയി. എന്നാ മൂന്നിന്റന്ന് അയാളീ വീടും ഒഴിഞ്ഞ് പോവുവായിരുന്നു. കാരണമാർക്കും അറിയില്ല. എന്നാലയാള് പറഞ്ഞ് നടന്നതോ, ഈ വീട്ടിൽ യക്ഷിയുണ്ട്, അവളെ കണ്ടു ഞാനെങ്ങെനെയോ ജീവനും കൊണ്ട് രക്ഷപ്പെട്ടൂന്നുമൊക്കെയാ. പിന്നതീ നാട്ടിൽ പാട്ടായി. കുറച്ച് കാലമായിട്ടേയുള്ളൂ അയാള് മരിച്ചിട്ട്……..!!”””””””””””””

 

പുള്ളി പറയുന്നതും ശ്രദ്ധിച്ച് ഞാൻ നടന്നു.

 

“””””””””””എന്നാലിതൊന്നുമല്ല ഞങ്ങളെ ഞെട്ടിച്ചത്. അയാള് മരിച്ചത് ആ വീട്ടിൽ കിടന്നാ…….”””””””””””

 

ഞാൻ നടത്തം നിർത്തി. എന്താ കാര്യമെന്ന് അറിയാതെ എന്നെ നോക്കുവാണ് പുള്ളി.

 

“”””””””””ഞാൻ പറഞ്ഞതൊന്നും മനസ്സിൽ വക്കണ്ട. കൊറേ കാലം ഞാനുമിതൊക്കെ സത്യമാണെന്നാ വിശ്വസിച്ചതും, വിചാരിച്ചതും. എന്നാ ഇപ്പോ അങ്ങനെയല്ല……. അങ്ങനെയായിരുന്നേ നമ്മളിന്ന് ഇങ്ങനെ നിക്കോ., അല്ലേ ദേവാ……??”””””””””””

Leave a Reply

Your email address will not be published. Required fields are marked *