അമ്മ –“പാവം കൊച്ച് .. എന്ത് ഐശ്വര്യം ആണെന്നോ അതിനെ കാണാൻ .. അതിനു ഇങ്ങനെ ഒരു ഗതി വന്നല്ലോ ..”
ഞാൻ മെല്ലെ ഉമയെ പുറകില് നിന്ന് തോണ്ടി .. അവൾ തിരിഞ്ഞ് നോക്കിയപ്പോള് ഞാൻ ‘എന്താ കാര്യം’ എന്ന രീതിയില് പുരികം പൊക്കി ..
ഉമ –‘ചേട്ടന്റെ അമ്മുക്കുട്ടിയുടെ കാര്യം തന്നെ ആണ് പറയുന്നെ “
യദു –“അമ്മുക്കുട്ടിയോ ? അതാരാ ?”
ഉമ –“ഓഹ് , ഒന്നും അറിയാത്ത പോലെ .. അമലേച്ചിയുടെ കാര്യമാ പറഞ്ഞേ “
യദു –“ഓഹ് ..!!!”
ഉമ –“അമ്മയ്ക്ക് ചേച്ചിയെ നല്ലതുപോലെ പിടിച്ച മട്ടാ ..”
യദു –“എഹ് ..?”
ഉമ –“അതേന്ന് .. ചേട്ടന് നന്നായി ചേരും എന്നൊക്കെ പറഞ്ഞു .”
യദു – “ഐഹ് അങ്ങനെ പറഞ്ഞോ ? കൊള്ളാം “
ഞങ്ങള് രണ്ടാളും തമ്മില് തമ്മില് നോക്കി ചിരിച്ചു ..
അമ്മ –“ആഹ് .. നീ ഇങ്ങ് വന്നേ .. ചോദിക്കട്ടെ ..”
വാതിൽ പടിയില് ചാരി നികുന്ന എന്നെ നോക്കി അമ്മ വിളിച്ചു ..
യദു –“എന്താ അമ്മേ ?”
വിനീതവിധേയനായി ഞാൻ ചെന്നു ..
അമ്മ –“മോന്റെ പരുപടി കൊള്ളാം .. അച്ഛൻ വരട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് മോന്റെ കലാപരുപാടികള് മൊത്തം ..”
ഞാൻ അതിനു ഒരു ചമ്മിയ ചീരി ചിരിച്ചു ..
അമ്മ –“ഓഹ് എന്താ ചിരി .. എന്തായാലും മോന്റെ സെലക്ഷൻ കൊള്ളാം , നല്ല കുട്ടി .. “
യദു –“അമ്മയ്ക്ക് ഇഷ്ടപ്പെട്ടോ .. “
അമ്മ –“എനിക്ക് എന്താ ഇഷ്ടപ്പെടായ്ക ..”
യദു –“അത് കേട്ടാ മതി “
അമ്മ അതിനു ഒന്ന് അർഥം വച്ചു മൂളി ..
യദു –“അല്ല അമ്മ എല്ലാം അറിഞ്ഞു കൊണ്ട് ആണോ ഈ പറഞ്ഞത് ..”
അമ്മ –“നീ ഉദേശിച്ചത് , വയസ്സിന്റെയും , അതിനു സംഭവിച്ച കാര്യത്തെ കുറിച്ചും ആണോ .. ?
യദു –“അതേ “
അമ്മ –“അദ്യം വയസ്സ് .. ഒരു 3 വയസ്സ് കൂടുതല് ആണെന്ന് അല്ലേ ഉള്ളൂ ..പിന്നെ മറ്റെ കാര്യം അത് അങ്ങനെ ആയതിന് ആ കോച്ച് എന്ത് പിഴച്ചു .. “
യദു –“അമ്മ പറയുന്നത് കേട്ടാ തോന്നും,എന്റെ കല്യാണ കാര്യം ഒറപ്പിച്ചോണ്ട് ഉള്ള വരവ് ആണെന്ന് .. “
അമ്മ –“ഒറപ്പിക്കുമായിരുന്നു , അത് പോലുള്ള ഒരു മരുമോളെ കിട്ടണമെങ്കില് ഭാഗ്യം ചെയ്യണം .. പക്ഷേ .. അവളക്ക് നിന്നെ ഇഷ്ടം ആവന്ടെ , അത് കൊണ്ട് ചെയ്തില്ല .. “
സ്ത്രീ ജനങ്ങള് എല്ലാരും അത് കേട്ട് ചിരിക്കാൻ തുടങ്ങി ..