യദു –“അമ്മ എന്താ ഇവിടെ ?”
അമ്മ-“ആ ചോദ്യം അവിടെ നിക്കട്ടെ ,നീ എന്താ ഇവിടെ ? നി ടൌണില് പോയതല്ലേ ? നിന്റെ വണ്ടി എവിടെ ?..”
യദു –“ഞാൻ അമലയോട് സംസാരിക്കുകയായിരുന്നു .. വണ്ടി മിഥു കൊണ്ടോയതാ .. ഇപ്പോ വരും ..
അമ്മ അമലയെ ഒന്ന് നോക്കി ..
അമ്മ –“എന്താടാ ലൈന് വലിക്കാണോ ?
ഞാൻ ഞെട്ടി കൊണ്ട് അമ്മയെ നോക്കി ..
യദു –“എയ്.. അതൊന്നും അല്ല .. “
അമ്മ –“പിന്നെ ?“
യദു –“ഒക്കെ വിശദമായിട്ട് പിന്നെ പറഞ്ഞു തരാം .. ആഹ് ദാ മിഥു വരുന്നു .. “
അവൻ വന്ന് എന്റെ മുൻപിൽ വണ്ടി നിർത്തി .. അവൻടെ പുറകില് നിന്ന് അതുല്യ ഇറങ്ങി വരുന്നത് കണ്ടപ്പോള് തന്നെ അമ്മ കാര്യം മനസ്സിൽആയപോലെ തല ആട്ടി .. ഉമ ആണേല് എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട് ..
ഞാൻ അവനെ ഇറങ്ങാന് സമ്മതിക്കാതെ വണ്ടിയുടെ പുറകില് കയറി ‘വണ്ടി വിട്ടോളാൻ’ പറഞ്ഞു ..
വണ്ടി കുറച്ചു ദൂരം പോയപ്പോള് ..
യദു –“നീ എവിടെ പൊയ് പെറ്റു കെടക്കായിരുന്നെട മരഭൂതമേ ?..”
മിഥു –“സോറി അളിയാ , വണ്ടില് അവളെയും വച്ചു പോകാൻ നല്ല രസം ഉണ്ടായിരുന്നു ..”
യദു –“നാളേ ഈ കാര്യം നിന്റെ അച്ഛനോ , അവളുടെ അച്ഛനോ അറിയുമ്പോള് ഇതിനെക്കാളും രസം ഉണ്ടാകും .. “
മിഥു –“കരി നാക്ക് എടുത്ത് വളയ്ക്കാതെട തെണ്ടി ..”
അങ്ങനെ അവനെ അവന്റെ കടയുടെ മുൻപിൽ ഇറക്കി ഞാൻ തറവാട്ടിലേക്ക് പൊന്നു ..
അമ്മച്ചൻ -“എന്തായേട പോയ കാര്യം ,?”
യദു –“കോഴപ്പം ഇല്ല , കോളാടെറൽ വെച്ചാല് ലോൺ കിട്ടും ന്ന പറഞ്ഞേ .. മിഥുൻടെ കടയുടെ ആധാരം വെയ്ക്കാം എന്ന് തീരുമാനിച്ചു . പിന്നെ കുറച്ച് ഡ്രസ് ഹോൾസെയിൽ ഷോപ്പിലും , ഫാബ്രികെഷൻ കാരയെയും കണ്ടു .. പേയിൻറ് അടിക്കാൻ പിന്നെ ഞങ്ങള് തന്നെ മതി .. “
അമ്മച്ചൻ -“അഹ് , നീ വല്ലതും കഴിച്ചോ ?”
യദു –“ഉച്ചയ്ക്ക് ടൌണിന്ന് ഊണ് കഴിച്ചതാ .”
അമ്മച്ചൻ -“എന്ന വേഗം പോയി കുളിച്ച് വാ . ചെറിയമ്മ നിനക്ക് ഇഷ്ടപ്പെട്ട ഉള്ളിവട ഉണ്ടാക്കുന്നുണ്ട് ..”
യദു –“അടിപൊളി “
ഞാൻ വേഗം റൂമിൽ പോയി കുളിച്ച് മാറ്റി താഴേയ്ക്ക് വന്നു ..
അപ്പോഴേക്കും അമ്മയും , ഉമയും , അമ്മമ്മയും വന്നിരുന്നു .. അവര് അടുക്കളേല് ആയിരുന്നു ..