അത് കേട്ട് സ്ത്രീ ജനങ്ങള് എല്ലാരും ചിരിക്കാൻ തുടങ്ങി ..
യദു –“ഒന്ന് പൊടി മര തവളെ .. ഇത് അതിനൊന്നും അല്ല , വേറെ ഒരു പരുപടിക്ക , സർപ്രൈസ് “
അതും പറഞ്ഞു ഞാൻ പുറത്തേക്ക് നടന്നു ..
യദു –“അമ്മച്ചാ , അമ്മച്ചന്റെ ബുള്ളറ്റ് ഞാൻ ഒന്ന് എടുക്കുന്നുണ്ടെ ..”
അമ്മച്ചൻ -“ആഹ് , നോക്കി പോണേ .”
ഞാൻ അതിനു തിരിഞ്ഞ് നോക്കാതെ കൈ പൊന്തിച്ചു ഒരു തമ്പസ് അപ്പ് കാണിച്ചു .. എന്നിട്ട് തറവാടിന്റെ സൈഡിൽ താർപ്പായ കൊണ്ട് മൂടി വച്ച 87 മോഡല് മറൂൺ കളർ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി പുറത്തേക്ക് എടുത്തു ..
അവനെയും കയറ്റി പോകാൻ നേരം ..
അമ്മ –“ഡ , ആ ഹെൽമറ്റ് തലേൽ വെക്കാന് ഉള്ളതാ അല്ലാതെ കാണാൻ അല്ല .. “
യദു –“ഓഹ് .. മ്ബറാ .. “
ഇവിടെ നിന്നു ഒരു 10-30 കിലോമീറ്റര് ഉണ്ട് ടൌണിലേക്ക് ..
അങ്ങനെ ബുള്ളറ്റിൽ നല്ല കാറ്റും കൊണ്ട് മ്മളെ ലാലേട്ടനെയും മനസ്സിൽ കണ്ടു ഓടിച്ചു പോയി ..
ടൌണില് എത്തി ബാങ്കില് പോയി ലോൺൻടെ കാര്യങ്ങള് അന്വേഷിച്ചു , കോളാടെറൽ ആയി അവന്റെ കടയുടെ ആധാരം വെയ്ക്കാം എന്നൊക്കെ തീരുമാനിച്ചു .. പിന്നെ ഡ്രസ് ൻടെ ഹോൾസേൽ ഷോപ്പില് പോയി സാധനങ്ങളുടെ വിലയും മറ്റും അന്വേഷിച്ചു , അത് കഴിഞ്ഞ് ആലുമിനിയും ഫാബ്രികെഷൻ ൻടെ ആളുടെ അടുത്ത് പോയി കട ഓന്ന് റിഫബ്രിഷ് ചെയ്യാനുള്ള കാര്യങ്ങള് പറഞ്ഞു സേറ്റാക്കി .. അപ്പോഴേക്കും സമയം ഒരു 3 മണി ആയി , അവിടെ തന്നെ ഉള്ള നല്ല വെജ് ഹോട്ടൽ കയറി നല്ല ഊണ് കഴിച്ചു (കൊറേ കാലം ദുബായില് അല്ലേറുന്നോ , ബിരിയാണി ഒക്കെ മടുത്തു കാണും , പാവം )..
തിരിച്ചു വരുന്ന വഴി ..
മിഥു –“എടാ .. ദാ .. പോകുന്നു അതു .. നീ വണ്ടി അവരുടെ അടുത്ത് ഒതുക്ക് ..”
യദു –“ബാക്ക് കണ്ടു നിനക്ക് എങ്ങനെ മനസ്സിൽ ആയി അത് അവൾ ആണെന്ന് ?.”
മിഥു –“ ഞാൻ കുറച്ച് കാലം ആയി കാണുന്ന ബാക്ക് അല്ലേ മോനേ ദിനേശാ .. നീ വണ്ടി ഒതുക്കട മോനേ .. “
ഞാൻ വേഗം വണ്ടി അവരുടെ സൈഡിൽ നിർത്തി .. അവര് ഞെട്ടി തിരിഞ്ഞ് നോക്കി ..
മിഥു –“ഹെയ് , എവിടെ പോകുവാ .. ?”
അതു –“ഞങ്ങള് ഒന്ന് അമ്പലത്തില് ..”
അപ്പോഴാണ് ഞാൻ അവളുടെ കൂടെ നിൽകുന്ന സാദനത്തിനെ കണ്ടത് .. ഞെട്ടി പോയി ഞാൻ
“ഇതിനെ അല്ലേ പടച്ചോനേ ഞാൻ ഇന്നലെ കണ്ടത് , ഇത് ഇവളുടെ ചേച്ചി ആയിരുന്നോ , അടിപൊളി “
ഞാൻ മനസ്സിൽ ചിന്തിച്ചു ..
മിഥു –“ഡ ,, ഡ .. നീ ഇത് എന്ത് ആലോചിച്ചു നിക്കാ ..?”
അവൻ തട്ടി വിളിച്ചപ്പോ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്..