എന്റെ നെറ്റിയിൽ തലോടി എന്നെ അശ്വസിപ്പിക്കുന്ന അവളുടെ കൈ ചേർത്ത് പിടിച്ചു കിടന്നു. അടിച്ചു കരണം പൊട്ടിച്ചിട്ട് പരനാറി പറയുന്നത് കേട്ടില്ലേ… ഏതായാലും സമയം ശെരിയല്ല മിണ്ടാതെ കിടക്കാം
ഇടക്ക് അവൾക്ക് ഫോൺ വരുന്നുണ്ടായിരുന്നത് ഞാൻ അറിഞ്ഞു, എങ്ങോട്ടോ ഉള്ള വഴിഒക്കെ. അറിയില്ല ഒന്നും കേൾക്കാൻ ഉള്ള അവസ്ഥയല്ല എനിക്ക്,, ഇനി ഇവൾ എന്നെ പോലീസിൽ പിടിച്ച് കൊടുക്കാൻ ഉള്ള പ്ലാൻ വല്ലതും… ഏഹ്ഹ്..
, കണ്ണുകൾ ഒന്നടഞ്ഞു ഇരുട്ടിൽ ആമിയുടെ മുഖം മാത്രമായി അവൾ എന്നോട് എന്തോ പറയാൻ അടുത്തേക്ക് വരുന്നുണ്ട് എന്നാൽ ആ നിമിഷം എന്നെ ആരോ വിളിച്ചു കണ്ണുകൾ തുറന്നപ്പോ മാഗിയാണ്, ഞാൻ ഒന്നുടെ അവളെ നോക്കി.
“” എടാ ആമിക്ക് ബോധം വീണ്… നിന്നെ തിരക്കുന്നെന്ന്.. ദേ അവള് അകത്ത് കിടന്ന് ബഹളം വൈകുന്നെന്ന്… “”
“” അതെ നീ അവളുടെ മുന്നിൽ നിന്ന് കരയാൻ ഒന്നും നിൽക്കണ്ട അത് ചിലപ്പോ പെണ്ണിന് സഹിച്ചെന്ന് വരില്ല.. “”
കേറുന്നതിനു മുന്നായി അതുടെ പറഞ്ഞെല്പിച്ചവൾ പുറത്ത് നിന്ന് . അവളുടെ മുഖത്തും സന്തോഷത്തിന്റെ നീഴ്ഉറവകൾ കണ്ടപ്പോ ഞാൻ ഒന്ന് ചിരിച്ചു കാരണം എന്റെ ജീവന് ഒന്നും പറ്റില്ലോ കണ്ണുതുറന്നല്ലോ. ഞാൻ അകത്തേക്ക് നടന്നു നീല ബെഡ്ഷീറ്റു കൊണ്ട് പുതച്ചു കിടക്കുന്ന അവളെ ഞാൻ ഒന്ന് നോക്കി പെണ്ണ് കരഞ്ഞു ബഹളം വെച്ചെന്ന് പറഞ്ഞത് ഉള്ളതാ മുഖത്തെല്ലാം ഉണങ്ങിയ കണ്ണീറിന്റെ പാടുകൾ കാണാം ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു
സൂചി കൊണ്ട് മുറിവേൽപ്പിച്ച കൈകളിൽ ഞാൻ മൃദുലമായി തലോടി, ചെറിയ ഒരു ഞരുക്കത്തോടെ അവൾ കണ്ണുകൾ തുറന്നു എന്നെ കണ്ടതും പെണ്ണ് ആകെ അലമ്പാക്കി കരഞ്ഞു കരഞ്ഞു ഒരു പരുവമാക്കി..
“” ഏട്ടന് ഒന്നും പറ്റില്ലലോ… “”
അവൾ വലതുകയ്യൽ എന്റെ നെറ്റിയിലെ മുറിവിൽ കൈ വച്ച്,, അപ്പോളും ആ കണ്ണുകൾ ഈറനണിയുണ്ട്
“” നിനക്കും ഒന്നും പറ്റില്ല ല്ലേ… “”