©©©©©©©©©
“” ഏട്ടാ… “”
ഉറക്കം പിടിച്ച കണ്ണുകൾക്ക് അവളുടെ ആ തേൻകിനിയും മധുര ശബ്ദം മതിയായിരുന്നു അതിൽ നിന്നും മുക്തനാകാൻ..
“” എന്താടി ആമിക്കുട്ടി.. “”
അതിനു അവൾ ഒന്ന് ചിരിച്ചു ഒന്നിളകി കിടന്നു
“” എനിക്ക് ഏട്ടനെ കിട്ടാനും മാത്രം ഞാൻ എന്തു പുണ്യമാണ് ചെയ്‌തെന്ന് അറിയില്ല ഇപ്പോളും… “”
എന്റെ നെഞ്ചിലെ രോമങ്ങളിൽ വിരൽ ചേർക്കുമ്പോളും അവൾ എന്നെ ഇറുക്കി പുണർന്നു..
“”” ഞാൻ നിന്നെ ആദ്യമായി കണ്ട അന്ന് നിന്നെ എനിക്ക് തന്നുടെ എന്ന് ഞാൻ ഈശ്വരനോട് ചോദിച്ചിട്ടുണ്ട്… കാരണം
നമ്മൾ തമ്മിൽ എവിടെയോ വെച്ച് ബന്ധിക്കപ്പെട്ടവരാണെന്ന് എനിക്ക് വെറുതെ തോന്നാ..!!
ഏതോ ജന്മത്തിൽ,, അല്ലങ്കിൽ ഈ കണ്ട നാളുകളിൽ ആർക്കും സാധിക്കാൻ പറ്റാത്തത് നിനക്ക് എങ്ങനെയാ സാധിക്ക്യ..
ഒരു പുതപ്പിനടിയിൽ ഇതുപോലെ നെഞ്ചിലെ മുടിച്ചുരുൾ തീർക്കുന്നതിനു ഇടയിൽ തന്നിലെ കന്യകത്വം നഷ്ടമാക്കി ഒരു സ്ത്രീയിലേക്ക് പ്രവേശിക്കുമ്പോൾ എന്റെ ചുണ്ടുകൾ നിന്റെ സീമന്തരേഖയിൽ പതിയുമ്പോൾ നിനക്ക് എന്താണോ തോന്നിയത് അതാണ്,, നിന്നെ എനിക്ക് കിട്ടാനുള്ള കാരണങ്ങളിൽ ഒന്ന്..
ഓർമിക്കുവാൻ നമുക്കിടയിൽ ഒന്നുമില്ല
പക്ഷെ മറക്കാതെയിരിക്കാൻ എന്തോ ഒന്നുണ്ട്..””
ഒന്നും മിണ്ടില്ല കുറച്ച് നേരം കഴിഞ്ഞു വീണ്ടും എന്നെ വലിഞ്ഞു മുറുക്കുന്ന കൈകളിൽ പതിയെ തലോടി.. ന്റെ നെഞ്ചിൽ ചെറു നനവ്, അതെ ഇതായിരുന്നു അനുയോജിയമായ മറുപടി..
ഇപ്പൊ കുട്ടത്തിൽ ജോൺസൺ മാഷിന്റെ തൂവാന തുമ്പികളിലെ ആ തീം മ്യൂസിക് കൂടെ ഉണ്ടേൽ ആഹ്ഹ്… അന്തസ്സ്..
എന്റെ പത്മരാജൻ മാഷേ നിങ്ങൾക്ക് നന്ദി..
©©©©©©©©©©
ഉച്ചക്കത്തെ കഞ്ഞികുടിയും കഴിഞ്ഞു അവളേം ഫ്രഷ് ആകാൻ സഹായിച്ചു ഞാനും ഫ്രഷ് ആയി ഓരോന്ന് പറഞ്ഞിരുന്നു.. കുടുതലും അവളുടെ വീട്ടുകാരെ പറ്റിയാണ് ,, അങ്ങനെ വൈകുന്നേരം നടക്കാൻ ഇറങ്ങി കാലിനു ചെറിയയൊരു ഒത്തൽ ഉണ്ടെന്ന് ഒഴിച്ചാൽ പുള്ളി ഒക്കെയാണ്.. അങ്ങനെ എന്റെ തോളിലൂടെ കൈയിട്ട് ചെറുചിരിയോടെ നടക്കുന്ന എന്റെ പെണ്ണിനെ അരക്കെട്ടിൽ ചുറ്റിപിടിച്ചു അങ്ങനെ നടന്ന്…