അവളുടെ ദേഷ്യവും തിടുക്കത്തിൽ ഫോൺ കട്ട് ചെയ്തതും ആയപ്പോൾ രാജീവിന് ചിരി വന്നു. അയാൾ മൊബൈലിൽ അവളുടെ ഫോട്ടോ നോക്കി. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…
ബാംഗ്ലൂർ:
ടാക്സിയിൽ ഫൈവ് സ്റ്റാർ ഹോട്ടലിന് മുന്നിലെത്തിയ രാജീവ് ലഗേജുകൾ എടുത്തു ഇറങ്ങി.
ഇറങ്ങുമ്പോഴാണ് ടാക്സിക്കാരൻ ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തത്.
‘എന്തെങ്കിലും സർവീസുകൾ ആവശ്യമുണ്ടെങ്കിൽ ഇതിൽ വിളിച്ചാൽ മതി സർ…’ അയാൾ പറഞ്ഞു.
രാജീവ് ആ വിസിറ്റിംഗ് കാർഡ് മറിച്ചു നോക്കി. പേഴ്സണൽ സർവീസുകൾക്കായി കോൺടാക്ട് ചെയ്യുക ഒപ്പം ഒരു ഫോൺ നമ്പറും മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ.
‘ഇത് എന്തു സർവീസിന് ആണ്?’ രാജീവ് ഒന്നും മനസിലാകാതെ ചോദിച്ചു.
‘സർ… ബാംഗ്ലൂരിൽ കിട്ടാത്തതായി ഒന്നുമില്ല… എന്ത് വേണമെങ്കിലും വിളിച്ചോളൂ…’ അയാൾ പറഞ്ഞു.
അപ്പോഴാണ് രാജീവിന് കാര്യം മനസിലായത്. ഡ്രഗ്ഗ്സ്, പെണ്ണ്, ഇനി അതിൽ കൂടുതൽ വേണമെങ്കിൽ അതും… എന്തിനു വേണ്ടി ആണെങ്കിലും വിളിച്ചോളൂ എന്നാണ് അതിനു അർഥം.
ഇങ്ങനെയുള്ള ബലഹീനതകൾ ഒന്നും രാജീവിന് ഇല്ലായിരുന്നെങ്കിലും അയാളോട് വെറുതെ നന്ദി പറഞ്ഞു അവൻ ആ കാർഡ് പോക്കറ്റിൽ ഇട്ടു.
റിസെപ്‌ഷനിൽ ചെന്നു താൻ ബുക്ക് ചെയ്ത റൂമിനെപ്പറ്റി അന്വേഷിച്ചു. റിസെപ്‌ഷനിൽ ഉണ്ടായിരുന്ന ആൾ ഫോർമാലിറ്റികൾ ചെയ്ത ശേഷം റൂം ബോയെ വിളിച്ചു.
റൂം ബോയ് രാജീവിനെ മുറിയിൽ എത്തിച്ചു. കുളിച്ചു ഒരുങ്ങി അവൻ മീറ്റിംഗിന് പുറപ്പെട്ടു. മീറ്റിംഗ് കഴിയുമ്പോഴേയ്ക്കും ഉച്ചയ്ക്ക് 12 മണിയായിരുന്നു.
രാജീവ് മുറിയിലെത്തി. റൂമിലേക്ക് ഫുഡും ഡ്രിങ്ക്സും ഓർഡർ ചെയ്തു. രണ്ടു പെഗ്ഗും ഫുഡും കഴിച്ച ശേഷം അവൻ കുറച്ചു സമയം ഉറങ്ങി.
5 മണി ആയപ്പോഴേക്കും എഴുന്നേറ്റ് ഒരുങ്ങി അവൻ ടാക്സിയിൽ ആര്യയുടെ ഹോസ്റ്റലിൽ എത്തി. റിസെപ്ഷനിൽ അവൻ കാത്തു നിന്നപ്പോൾ അതാ ആര്യയും അവളുടെ മൂന്നു കൂട്ടുകാരികളും വരുന്നു.
വളരെ നാളുകൾക്ക് ശേഷമായിരുന്നു രാജീവ് ആര്യയെ കാണുന്നത്. ആര്യ മാത്രമല്ല, കൂടെ ഉണ്ടായിരുന്ന മൂന്നു തരുണീ മണികളും രാജീവിനെ ആകെ ഞെട്ടിച്ചു.