‘അല്ലാ… എന്താ പ്ലാൻ?’ നസ്‌റിൻ വിസ്മയയോട് ചോദിച്ചു.
‘ഒന്നു വെയിറ്റ് ചെയ്യടാ… ഞാൻ ഒന്നു ബാത്രൂം പോയിട്ട് വരാം. എന്നിട്ട് നമുക്ക് ഒരു ഗെയിം പ്ലാൻ ചെയ്യാം…’ വിസ്മയ പറഞ്ഞു.
‘എന്ത് ഗെയിം?’ സ്റ്റെഫി ചോദിച്ചു.
‘നിൽക്ക്… ഞാൻ ഒന്നു ബാത്രൂം പോയിട്ട് വരട്ടെ…’ അവൾ എഴുന്നേറ്റു നടന്നു പോയി.
അപ്പോഴേയ്ക്കും ആര്യയുടെ മനസ്സ് ആനന്ദത്തിൽ ആറാടുകയായിരുന്നു. അവൾക്ക് സ്റ്റെഫിയോടും നസ്‌റിനോടും സംസാരിക്കാൻ തന്നെ ബുദ്ധിമുട്ടു തോന്നി. സന്തോഷം കൊണ്ട് അവൾ കരഞ്ഞു പോകുമോ എന്നായിരുന്നു അവൾക്ക് പേടി.
അല്പം കഴിഞ്ഞു വിസ്മയ വന്നു.
‘ഓക്കേ… ഗെയിം സെറ്റ് ചെയ്യാം… ഇതാ… 4 പേരുടെയും പേര് എഴുതി ഞാൻ മടക്കി വച്ചിട്ടുണ്ട്. ഒരാൾ കണ്ണടച്ച് ഇതിൽ ഒന്നു എടുക്കണം. ആരുടെ ആണോ പേര് വരുന്നത്, അവർ ഇവിടെ ഉള്ള സ്പെഷ്യൽ ഡിഷുകൾ ഒക്കെ വാങ്ങിത്തരണം… ഇത് എല്ലാ ആഴ്ചയും നമുക്ക് ട്രൈ ചെയ്യാലോ…’ അവൾ പറഞ്ഞു.
‘ഉം… കുഴപ്പമില്ല… എല്ലാ ഡിഷുമൊന്നും പറ്റിയെന്ന് വരില്ല. എന്നാലും മാക്സിമം സ്പെഷ്യൽ ഡിഷുകൾ എന്ന രീതിയിൽ ആക്കാം…’ സ്റ്റെഫി പറഞ്ഞു.
‘ഓക്കേ… എഗ്രീഡ്…’ വിസ്മയ പറഞ്ഞു. ‘എല്ലാർക്കും ഓക്കേ അല്ലേ?’ അവൾ ഒരിക്കൽ കൂടെ മൂന്നുപേരോടുമായി ചോദിച്ചു.
‘യെസ്… ഐ ആം ഇൻ…’ നസ്‌റിൻ പറഞ്ഞു.
‘ഞാനും…’ ആര്യ പറഞ്ഞു.
‘റെഡി… ആരാണ് സെലക്ട് ചെയ്യേണ്ടത്?’ സ്റ്റെഫി ചോദിച്ചു.
‘ബർത്ത് ഡേ ഗേൾ എടുക്കട്ടെ…’ വിസ്മയ ആര്യയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
‘ഓക്കേ… ഞാൻ അവളുടെ കണ്ണ് പൊത്താം…’ നസ്‌റിൻ പറഞ്ഞു.
‘ഉം… കണ്ണ് പൊത്തിക്കോ… ഞാൻ 10 വരെ കൗണ്ട് ചെയ്യാം… എന്നിട്ട് അവൾ എടുത്താൽ മതി…’ വിസ്മയ പറഞ്ഞു.
‘ഓക്കേ…’ നസ്‌റിൻ അതും പറഞ്ഞു കൊണ്ട് ആര്യയുടെ പിന്നിൽ ചെന്നു നിന്നു അവളുടെ കണ്ണു പൊത്തി.
‘1…….. 2……. 3……’ വിസ്മയ എണ്ണാൻ തുടങ്ങി.