ആര്യ: ‘ആഹ്… ഉണ്ട് മമ്മീ… പപ്പാ ക്യാഷ് തന്നിരുന്നു കുറച്ച്…’
നന്ദിനി: ‘ആഹാ… എന്നിട്ടാണോ? ബർത്ത്ഡേ അടിച്ചു പൊളിക്കൂ… പപ്പേടെ ഒപ്പം ഞാനും വരുമായിരുന്നു. നാളെ ഒരു ക്ലയന്റ് വരുന്നുണ്ട്… അതാ…’
ആര്യ: ‘ഏയ് സാരമില്ല മമ്മീ… ഗ്രാൻമ്മ കിടന്നോ?’
നന്ദിനി: ‘ആഹ് മോളെ കിടന്നു. അമ്മയേം കൂട്ടി ഞാൻ രാവിലെ വീഡിയോ കാൾ ചെയ്യാം ട്ടോ…’
ആര്യ: ‘ആഹ് ശെരി മമ്മീ…’
നന്ദിനി: ‘അപ്പൊ ഓക്കേ ആര്യക്കുട്ടീ… ബർത്ത്ഡേ അടിച്ചു പൊളിക്കൂ… വൺസ് എഗൈൻ… ഹാപ്പി ബർത്ത്ഡേ കുട്ടാ…’
ആര്യ: ‘താങ്ക്യൂ മമ്മീ…’
നന്ദിനി: ‘അപ്പൊ ശെരി മോളൂ… ഗുഡ് നൈറ്റ്… ഉമ്മ… ബൈ…’
ആര്യ: ‘ഗുഡ് നൈറ്റ്… ബൈ…’ അവൾ ഫോൺ കട്ട് ചെയ്തു.
അപ്പോഴേക്കും വിസ്മയ അവളുടെ അടുത്തേക്ക് നടന്നെത്തിയിരുന്നു.
‘നിന്റെ ബർത്ത്ഡേ ആയിരുന്നല്ലേ… ഹാപ്പി ബർത്ത്ഡേ…’ അവൾ കൈ നീട്ടി.
ആര്യ അവളുടെ കൈ പിടിച്ചു. വിസ്മയ ഷെയ്ക്ക് ഹാൻഡ് ചെയ്തു. അപ്പോഴേയ്ക്കും സ്റ്റെഫിയും ഓടിയെത്തി.
സ്റ്റെഫി: ‘ഹാപ്പി… ബർത്ത്ഡേ ഡീ പൊട്ടിക്കാളീ…’
ആര്യ: ‘താങ്ക്സ് ഡീ…’
അപ്പോഴേക്കും ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന നസ്‌റിനും തല പൊക്കി: ‘ഹാപ്പി ബർത്ത്ഡേ ആര്യക്കൊച്ചേ… ഉമ്മ…’ എന്നും പറഞ്ഞുകൊണ്ട് തനിക്കും ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന അവളുടെ കാമുകനും ഒന്നിച്ചു ഒരു ഉമ്മ നൽകി. ഒരു വെടിക്ക് രണ്ടു പക്ഷി.
അത് കണ്ടപ്പോൾ ആര്യ ചെറുതായി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് നസ്‌റിൻ കേട്ടില്ലെങ്കിലും താങ്ക്സ് പറഞ്ഞു.
വാട്സാപ്പിൽ മെസ്സേജുകൾ നിറഞ്ഞു. അവൾ ഓരോന്നിനായി നന്ദി പറഞ്ഞു. കിടന്നപ്പോഴും എന്തോ ഒരു വിഷമം അവളെ അലട്ടിയിരുന്നു. അവളുടെ കണ്ണ് നനഞ്ഞത് അവൾ അറിഞ്ഞു.
എപ്പോഴോ അവൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണു…
രാവിലെ ഫോൺ കാളുകൾ ആണ് അവളെ ഉണർത്തിയത്. എല്ലാവരുടെയും ആശംസകൾ. കൂട്ടത്തിൽ അനിയൻ വിജിത്തും.
ഫോൺ കാളുകൾക്ക് ശേഷം അവൾ പല്ലു തേയ്ക്കാൻ ഒരുങ്ങി. ബാത്‌റൂമിൽ നസ്‌റിൻ ഉണ്ട്. അവൾ പല്ലു തേയ്‌ക്കുകയാണ്. വിസ്മയയുടെ പ്ലാൻ പ്രകാരം മാളിൽ പോവുകയാണ് എല്ലാവരും.