‘ഷുവർ സർ… ഞാൻ ഒന്ന് അന്വേഷിച്ചിട്ട് ഉടൻ വിവരം അറിയിക്കാം. വേറെ എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ സർ?’
‘വേറെ… ആഹ്… മലയാളി പെൺകുട്ടി ആണെങ്കിൽ സൗകര്യമായിരുന്നു…’
Birthday:
കൃത്യം 12 മണി കഴിയുമ്പോഴേയ്ക്കും ആര്യയുടെ ഫോണിലേയ്ക്ക് നന്ദിനിയുടെ കാൾ വന്നു.
‘ഹലോ… മമ്മീ…’ അവൾ ഫോൺ എടുത്തു.
‘ഹാപ്പി ബർത്ത്ഡേ കുട്ടാ… മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മോളൂ….’ നന്ദിനി സ്നേഹപൂർവം തന്റെ മകളെ വിഷ് ചെയ്തു.
‘ഓ… സ്വീറ്റ് മമ്മീ… ലവ് യൂ… താങ്ക് യൂ സോ മച്ച്…’ ആര്യ ആകെ സന്തോഷത്തിലായി.
നന്ദിനി: ‘അയ്യോടാ കുട്ടാ… ഉമ്മാ… ലവ് യൂ മോളൂ… എന്താ പരിപാടി… ബർത്ത്ഡേ പാർട്ടി വല്ലതും ഉണ്ടോ?’
ആര്യ തന്റെ വിഷമം പുറത്തു കാണിച്ചില്ല. എങ്കിലും അവൾ റൂം മേറ്റ്സ്സിനെ നോക്കി. വിസ്മയയും സ്റ്റെഫിയും മൊബൈലിലുള്ള നോട്ടത്തിൽ നിന്നും കണ്ണെടുത്തു താൻ മൊബൈലിൽ സംസാരിക്കുന്നത് നോക്കുന്നുണ്ട്. നസ്‌റിൻ മൊബൈലിൽ അവളുടെ കാമുകനോട് സൊള്ളുകയാണ്.
ആര്യ: ‘ഏയ് ഇല്ല മമ്മീ… നാളെ ഒന്നു ഔട്ടിങ് പോകാൻ പ്ലാൻ ഉണ്ട്. അപ്പൊ ഫ്രണ്ട്സിനു ഒരു ട്രീറ്റ് കൊടുക്കണം. അത്രേയുള്ളൂ…’
അവൾ വിസ്മയയ്ക്കും സ്റ്റെഫിക്കും ഒരു ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.
നന്ദിനി: ‘മ്മ്മ്… ശെരി മോളൂ… എല്ലാരും കിടന്നോ?’
ആര്യ: ‘ഏയ് ഇല്ല മമ്മീ… കിടക്കാൻ പോവുന്നേയുള്ളൂ…’
നന്ദിനി: ‘ഹാ… പിന്നെ, പപ്പ പറഞ്ഞിരുന്നു നിന്നെ കണ്ട കാര്യം. പപ്പ വിളിച്ചോ… വിഷ് ചെയ്തോ?’
അത് കേട്ടപ്പോഴേക്കും ആര്യയുടെ മുഖം മങ്ങി.
ആര്യ: ‘ഇല്ല… വൈകീട്ട് വിളിച്ചിരുന്നു. പോകുവാണെന്ന് പറഞ്ഞിട്ട്. ഇപ്പൊ വിളിച്ചില്ല… എന്റെ ബർത്ത്ഡേ ഒന്നും ഓർക്കാൻ പോലും ടൈം ഉണ്ടാവില്ല…’
അവസാന വാക്കുകളിൽ അവളുടെ വിഷമം കലർന്നിരുന്നു.
നന്ദിനി: ‘ഏയ്… പപ്പ വിളിക്കും. എന്തേലും തിരക്കിലായിരിക്കും… നാളെ ട്രീറ്റ് കൊടുക്കാനുള്ള ക്യാഷ് ഒക്കെ കയ്യിൽ ഉണ്ടോ?’