അപ്പു തലയാട്ടി. അവനു ഇതുപോലെ ഒരു ഓഫർ കിട്ടാനില്ല. രാത്രിയിലെ കാര്യം അല്ലെ അത് അഡ്ജസ്റ്റ് ചെയ്യാം.. എപ്പോഴും വിളി ഇല്ലാലോ വല്ല അത്യാവശ്യം ആണെങ്കിൽ മാത്രം.
അവൻ മറ്റൊന്നും ചിന്തിക്കാതെ അവിടെ കോൺട്രാക്ട് സൈൻ ചെയ്തു. തന്റെ ഭക്ഷണം ഫുഡ് ഫ്രീ ആണ് പോരാത്തതിന് മാസം 10000 സ്റ്റൈഫെന്റ് ആയി തെരും… കോഴ്സ് ആവശ്യത്തിനായി എടുത്ത ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് അവൻ സത്യരാജിനും കൈമാറി.
സത്യരാജ്: നോ നീഡ് രാഹുൽ … നിന്റെ ഫോണിൽ ജി പേ ഇല്ലേ ഞാൻ അതിലാവും ചെയ്യുക..
ശെരിയാണ് അത് മതി…
അപ്പു: സർ .. എന്നെ അടുത്തറിയുന്നവർ അപ്പു എന്നാണ് വിളിക്കാറ്..
സത്യരാജ്: ഹോ നൈസ് … എന്നാൽ അതാവാം .. ബട്ട് ലുക് ഇവിടെ യൂ ഷുഡ് ബി രാഹുൽ….ആ വില താൻ കാണിക്കുക.
അപ്പു: ഷുവർ സർ.
അവൻ റിസോർട് കാണാൻ അയാളുടെ കൂടെ ഇറങ്ങി.
പണിക്കുള്ള ആളുകളെ കാണിച്ചു തന്നു.എല്ലാരും തനി ബംഗാളി ടീം.. മലയാളം കുറച്ചറിയാം. നല്ല പെരുമാറ്റം. അവൻ റിസോർട്ടിലൂടെ നടന്നു.
5 കോട്ടേജ് ആണുള്ളത്.. എല്ലാം ഐസൊലേറ്റഡ് ആണ്… തമ്മിൽ കുറച്ചു ദൂരം വിട്ടു 2 എണ്ണത്തിന് ബാൽക്കണി ഉണ്ട്.. പിന്നെ ഒന്ന് വലിയതാണു 2bhk ..ഒരു ഹാൾ , രണ്ടു മുറി. ബാക്കി എല്ലാം 1bhk ആണ്. ഒരു കുഞ്ഞു പാർക്ക് പിന്നെ മിക്ക മുറിക്കും ഇൻഡിവിഡ്യൂവൽ ഗാർഡൻ ഉണ്ട്.
നല്ല സ്ഥലം നല്ല ആംബിയൻസ് …ലക്കിടി കഴിഞ്ഞാൽ കൂടുതൽ തണുപ്പും ഇവിടെ ആണത്രേ… ഹണിമൂൺ കപ്പിൾസ് ആണത്രേ കൂടുതൽ പിന്നെ ഫാമിലി …
എല്ലാം കേട്ടു അവൻ കയ്യും കൊടുത്തു അവിടെ നിന്നിറങ്ങി.
ഒരാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം..
വീട്ടിലെത്തി അപ്പു സുനിയോടും ശ്രീജയോടും തന്റെ ഫീൽഡ് സ്റ്റഡി ഒകെ ആയെന്നു പറഞ്ഞു.
സുനി: ആഹാ ഇവിടെ ആട മൂന്നാർ ആണോ…
അപ്പു: അല്ല അച്ഛാ ഊട്ടി ഭാഗത്താണ്… എന്തോ മേപ്പാടി എന്ന് പറയാൻ അവനു തോന്നിയില്ല