“എന്തിനാണ് റിയാ നീ.. എന്നോട് ജീവിക്കാൻ പറഞ്ഞിട്ട് നീ എന്തിന് അത് ചെയ്തു പത്തു വർഷം ഇതുവരെയായും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല ഇനി കിട്ടുകയും ഇല്ല ”
പെട്ടന്ന് തന്നെ ലിഫ്റ്റ് തുറന്നു സാം പതിയെ ലിഫ്റ്റിന് പുറത്തേക്കിറങ്ങി
ട്രിങ്..ട്രിങ്.. പെട്ടെന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്തത് സാം പതിയെ ഫോൺ എടുത്തു
സാം :എന്താ ചേച്ചി
ചേച്ചി :ടാ നിന്റെ ഡ്യൂട്ടി കഴിഞ്ഞോ
സാം :ഇല്ല എന്താ
ചേച്ചി :കഴിഞ്ഞാൽ ഉടനെ ഇങ്ങോട്ട് വരണം നാളെ നമുക്ക് ഒരു പെൺകുട്ടിയെ കാണാൻ പോകണം
സാം :ചേച്ചി ഇതുവരെ ഇത് വിട്ടില്ലേ എനിക്ക് ആരും പെണ്ണൊന്നും നോക്കണ്ട
ചേച്ചി :അത് നീ പറഞ്ഞാൽ മതിയോ നീ ജീവിത കാലം മുഴുവൻ ആ റിയയെ ഓർത്തൊണ്ട് ഇരിക്കാൻ പോകുകയാണോ
സാം :റിയയോ അതാരാ ചേച്ചി ഫോൺ വെച്ചേ
ചേച്ചി :ഓഹ് റിയയെ അറിയില്ലേ പിന്നെന്തിനാ വെള്ളമടിക്കുമ്പോൾ നീ അവളുടെ പേര് പറഞ്ഞുകരയുന്നത്
സാം :ആര് കരഞ്ഞെന്നാ ചേച്ചി ഫോൺ വെച്ചേ എനിക്കൊരു സർജറി ഉള്ളതാ
ചേച്ചി :നീ ഒന്നും പറഞ്ഞോഴിയണ്ട നിന്റെ അളിയൻ നിന്നെ വിളിക്കാൻ വരും കൂടെ ഇങ്ങ് പോന്നോണം
ഇത്രയും പറഞ്ഞു ചേച്ചി ഫോൺ വെച്ചു
സാം :കോപ്പ്
കുറച്ച് നേരത്തിന് ശേഷം സാം ഹോപിറ്റലിന് പുറത്തേക്ക് എത്തി
“അളിയാ “പെട്ടെന്നാണ് സാം ഈ വിളികേട്ടത് സാം പതിയെ തിരിഞ്ഞു
സാം :ജൂണോ നീ..
ജൂണോ :വാ അളിയാ നിന്റെ ചേച്ചി എല്ലാം പറഞ്ഞു കാണുമല്ലോ വാ നമുക്ക് വീട്ടിൽ പോകാം
സാം :നീ ഒന്ന് പോയേ എനിക്ക് ഫ്ലാറ്റിൽ പോയിട്ട് ചില കാര്യങ്ങൾ ഉണ്ട് ഞാൻ നാളെ അങ്ങ് വന്നോളാം
ജൂണോ :അത് വേണ്ട ആദ്യം നമുക്ക് നിന്റെ ഫ്ലാറ്റിൽ പോകാം ശേഷം എന്റെ വീട്ടിലേക്ക് ഓക്കേ
സാം :നാശം
അല്പസമയത്തിനു ശേഷം സാമും ജൂണോയും സാമിന്റെ ഫ്ലാറ്റിൽ
ജൂണോ :അളിയൻ ഇവിടെ ഒറ്റക്ക് അടിച്ചു പൊളിക്കുകയാണല്ലേ
സാം :എന്താ പിടിച്ചില്ലേ
ജൂണോ പതിയെ സാമിന്റെ ഫ്രിഡ്ജ് തുറന്നു