സാം :സത്യം അവളെപോലൊരാളെ ഞാൻ വേറേ കണ്ടിട്ടില്ല അവൾ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഓടിയപ്പോൾ അതുവരെ എനിക്കുണ്ടായിരുന്ന എല്ലാ വിഷമവും അലിഞ്ഞില്ലാതായി എനിക്ക് എവിടുന്നോ ധൈര്യം ലഭിച്ചു
ജീന :എന്നിട്ട്
സാം :എന്നിട്ടെന്താ ഞാൻ ആത്മ വിശ്വാസത്തോടെ പഠിച്ചു ഇപ്പോൾ ഡോക്ടർ ആയി അന്ന് ഞാൻ മരിച്ചിരുന്നെങ്കിലോ അതാണ് ഞാൻ പറഞ്ഞത് നമ്മൾ മരിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ് വേണ്ടത്
ജീന :ശെരി ഞാൻ മരിക്കുന്നില്ല പോരെ
സാം :നല്ല തീരുമാനം
ജീന :പിന്നെ റിയ ചേച്ചി ഇപ്പോൾ എന്ത് ചെയ്യുന്നു
ഇത് കേട്ട സാമിന്റെ മുഖം പെട്ടെന്ന് വാടി
സാം :ഇനി കഥയൊക്കെ പിന്നെ എനിക്ക് റൗണ്ട്സിന് സമയമായി ജീന കിടന്നോ
ഇത്രയും പറഞ്ഞു സാം വേഗം റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ശേഷം അടുത്ത് കണ്ട ലിഫ്റ്റിനുള്ളിലേക്ക് കയറി സാമിന്റെ ഓർമ വർഷങ്ങൾക്ക് മുൻപുള്ള ആ ദിവസത്തിലേക്ക് പോയി
“എല്ലാവരും റിയയുടെ കാര്യം അറിഞ്ഞോ ”
പെട്ടെന്നാണ് ഇതും പറഞ്ഞുകൊണ്ട് ക്ലാസ്സ് ലീഡർ ക്ലാസ്സിലേക്ക് ഓടി കിതച്ചുകൊണ്ട് എത്തിയത്
“എന്താടി അവൾ ആരെയെങ്കിലും അടിച്ചോ അതോ അവളെ സ്കൂളിൽ നിന്ന് പുറത്താക്കിയോ ”
കുട്ടികൾ ആഘാമ്ഷയോടെ ലീഡറോട് ചോദിച്ചു
ലീഡർ :അവൾ.. അവൾ ആത്മഹത്യ ചെയ്തു
ഇത് കേട്ട കുട്ടികൾ എല്ലാം ഒരു നിമിഷം നിശബ്‍ദരായി ശേഷം
“നീ എന്തൊക്കെയാ ഈ പറയുന്നത് വെറുതെ ഓരോന്ന് പറയരുത് ”
കുട്ടികളിൽ ഒരാൾ ലീഡറോഡ് പറഞ്ഞു
ലീഡർ :ഞാൻ പറഞ്ഞത് സത്യമാ അവൾ ഇന്നലെ തൂങ്ങി മരിച്ചു കാരണമൊന്നും ആർക്കും അറിയില്ല ഇപ്പോൾ മിസ്സ് തന്നെ നേരിട്ട് വന്ന് പറയും
ഇത് കേട്ട കുട്ടികൾ അൽപനേരത്തെ ചർച്ചക്ക് ശേഷം അവരോരുടെ കാര്യങ്ങളിൽ മുഴുകാൻ തുടങ്ങി ഒരാൾ ഒഴികെ സാം അവൻ അപ്പോഴും അവന്റെ കണ്ണീരിനെ നിയന്ത്രിക്കാൻ പാടുപെടുകയായിരുന്നു ഹൃദയം പൊട്ടുന്ന വേദനയിൽ അവന്റെ കണ്ണുനീർ തുള്ളികൾ അവന്റെ ടെക്റ്റിലേക്ക് അടർന്നു വീഴുവാൻ തുടങ്ങി
സാം പെട്ടന്ന് തന്നെ തന്റെ ഓർമകളിൽ നിന്ന് പുറത്തേക്കു വന്നു ശേഷം പതിയെ തന്റെ കണ്ണുകൾ തുടച്ചു