സാം :നിനക്കെന്തറിയാമെടി ഞാൻ എത്ര കഷ്ടപെടുന്നുണ്ടെന്ന് അറിയാമോ ഞാൻ അവമ്മാരുടെ അടിമയാണെന്നാ അവർ പറയുന്നത് ഇങ്ങനെ ജീവിച്ചിട്ട് എന്താ കാര്യം എനിക്ക് മടുത്തു
റിയ :ടാ മണ്ടാ തല്ല് കൂടനെങ്കിലും ഒരാൾ ഉള്ളത് നല്ല കാര്യമല്ലേ ധൈര്യമുള്ളവർ മരിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ് വേണ്ടത്
സാം :എനിക്ക് ധൈര്യമില്ല ഞാൻ മരിച്ചാൽ നിനക്കെന്താ
റിയ :എനിക്കൊരു ചുക്കും ഇല്ല നീ മരിച്ചോ
സാം :ഞാൻ പിന്നെ എന്ത് ചെയ്യാനാ അവർ എന്നോട് ചെയ്തത് നീയും കണ്ടതല്ലേ
റിയ :ഉം നീ താഴെ ഇറങ്ങ് നിന്നോട് ചെയ്തതിന് ആ രാഹുലിന് ഞാൻ പണി കൊടുത്തോളാം
സാം :എന്ത് പണി
റിയ :അതൊക്കെ നീ കണ്ടോ നീ വരാൻ നോക്ക്
ഇത്രയും പറഞ്ഞു റിയ മുൻപോട്ട് നടന്നു പുറകെ സാമും കുറച്ച് നേരത്തിനുള്ളിൽ തന്നെ അവർ സ്കൂൾ ഗ്രൗണ്ടിനു മുൻപിൽ എത്തി അവിടെ രാഹുലും കൂട്ടുകാരും ഫുട്ബോൾ കളിക്കുകയായിരുന്നു
റിയ :നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പോ വരാം ഇത്രയും പറഞ്ഞു റിയ മുൻപോട്ട് പോകാൻ ഒരുങ്ങി
സാം :നീ എന്താ ചെയ്യാൻ പോകുന്നത്
റിയ :വെയിറ്റ് ആൻഡ് സീ
ഇത്രയും പറഞ്ഞു റിയ മുൻപോട്ട് നടന്നു അവൾ പതിയെ രാഹുലിന്റെ അടുത്തേക്ക് എത്തി
രാഹുൽ :എന്താ മോളെ കാര്യം എന്താ ഇങ്ങോട്ടൊക്കെ
റിയ :അത് അത്പിന്നെ
രാഹുൽ :പേടിക്കാതെ പറഞ്ഞോ റിയാ എന്താണെങ്കിലും ഞാൻ ഏറ്റു
റിയ :രാഹുൽ ഒന്ന് കണ്ണടക്കാമോ
രാഹുൽ :കണ്ണടക്കാനോ അതെന്തിനാ
റിയ :അതൊക്കെ ഉണ്ട് ഒന്നടക്ക്
രാഹുൽ :ശെരി
ഇത്രയും പറഞ്ഞു രാഹുൽ പതിയെ തന്റെ കണ്ണുകൾ അടച്ചു അടുത്ത നിമിഷം രാഹുലിന്റെ പാന്റ് വലിച്ചു താഴ്ത്തിയ ശേഷം റിയ സാമിനടുത്തേക്ക് ഓടി ഈ കാഴ്ച്ച കണ്ട് അവിടെ ഉണ്ടായിരുന്നവർ മുഴുവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി
സാം :നീ എന്താ ഈ കാണിച്ചേ
“വേഗം വാടാ പൊട്ടാ “ഇത്രയും പറഞ്ഞു സാമിന്റെ കയ്യും പിടിച്ചു റിയ മുൻപോട്ട് ഓടി
ജീന :ഓഹ് പൊളി അവർക്ക് എന്തൊരു ധൈര്യമാ