ജീന :എന്തിന്..
സാം :അതൊക്കെ പറയാം ഈ മരുന്ന് ആദ്യം കഴിക്ക്
ജീന പതിയെ മരുന്ന് കയ്യിൽ വാങ്ങി കഴിച്ചു
സാം :മിടുക്കി ആയല്ലോ ഇനി കുറച്ച് റസ്റ്റ് എടുക്ക്
ജീന :അതൊക്കെ എടുക്കാം നിങ്ങൾ എന്തിനാ മരിക്കാൻ നോക്കിയത് എന്ന് പറ
സാം :ഇപ്പോ തന്നെ അറിയണോ
ജീന :അതെ അറിയണം
സാം :ഉം ശെരി ഇത് ഞാൻ ജീനയെ പോലെ ഹൈ സ്കൂളിൽ പഠിക്കുന്ന സമയത്തു നടന്ന കഥയാണ് എന്റെ ക്ലാസ്സിലെ ഒരു ബുദ്ധിജീവിയായിരുന്നു ഞാൻ
ജീന :തള്ള് തുടങ്ങി
സാം :അല്ല സത്യം ഞാൻ അധികം ആരോടും മിണ്ടില്ലായിരുന്നു ഒരു സോഡാ കുപ്പി ഗ്ലാസും വെച്ച് അന്നത്തെ എന്റെ കോലം ഒന്ന് കാണേണ്ടത് തന്നെയാ ഞാൻ നന്നായി പഠിക്കുമായിരുന്നു എന്നാൽ എനിക്ക് ക്ലാസ്സിൽ ഒരുപാട് പ്രശ്നങ്ങളെയും അഭിമുഖികരിക്കേണ്ടിയിരുന്നു എല്ലാ ക്ലാസ്സിലും ഉള്ളത് പോലെ എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഒരു റൗടി ഗ്യാങ് അവരുടെ സ്ഥിരം വേട്ട മൃഗം ഞാൻ ആയിരുന്നു അവരുടെ ഹോം വർക്ക് അസൈൻ മെന്റ് എല്ലാം ഞാൻ ആയിരുന്നു ചെയ്തിരുന്നത് ഒരു കാരണവും ഇല്ലാതെ അവർ എന്നെ ഉപദ്രവിക്കുമായിരുന്നു ഞാൻ ഇതൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ല പരമാവധി അവരെ പിണക്കാതെ ഞാൻ മുൻപോട്ട് പോയി എന്നാൽ അന്ന് എന്റെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചു അന്ന് അവൾ ആദ്യമായി മിസ്സിനോടൊപ്പം ഞങ്ങളുടെ ക്ലാസ്സിലേക്ക് വന്നു ഞാൻ അവളെ ഒരു നോക്കേ കണ്ടുള്ളു..
ജീന :നായിക എൻട്രി ചെയ്തല്ലേ എന്നിട്ട് എന്നിട്ട്…
സാം :ഇടയിൽ കയറിയാൽ ഞാൻ ഇപ്പൊ നിർത്തും മിണ്ടാതെ ഇരുന്ന് കേൾക്ക്
മിസ്സ് ആ പെൺകുട്ടിയുമായി ക്ലാസ്സിനുള്ളിലേക്ക് എത്തി സാം അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു പെട്ടെന്നാണ് അവളുടെ ശ്രദ്ധ സാമിലേക്ക് തിരിഞ്ഞത് ഇത് കണ്ട സാം ഉടൻ തന്നെ നോട്ട് ബുക്കിലേക്ക് നോക്കി കുനിഞ്ഞിരുന്നു
മിസ്സ് :കുട്ടികളെ ഇത് നമ്മുടെ ക്ലാസ്സിലേക്ക് പുതുതായി വന്ന കുട്ടിയാണ് റിയ, റിയാ എല്ലവർക്ക് നിന്നെ പരിചയ പെടുത്ത്
റിയ പതിയെ മുൻപോട്ട് വന്നു ശേഷം