സാം :ഞാൻ തിരികെ പോകും എനിക്കവസരം കിട്ടിയാൽ തിരികെ പോകും
ഇത്രയും പറഞ്ഞു സാം പതിയെ മയങ്ങി വീണു
എന്നാൽ കുറച്ചു നേരത്തിനുള്ളിൽ തന്നെ ആരോ വിളിക്കുന്നത് കേട്ട് സാം കണ്ണ് തുറന്നു സാം പതിയെ കണ്ണ് തിരുമി മുന്നിലേക്ക് നോക്കി കടയുടെ മുന്നിൽ അവൻ കണ്ടത് റിയയെ ആയിരുന്നു
സാം :റിയ നീ..നീയെങ്ങനെ ഇവിടെ സാം വേഗം കടക്ക് പുറത്തേക്ക് ഇറങ്ങി എന്നാൽ റിയ വേഗം മുൻപോട്ട് ഓടാൻ തുടങ്ങി
സാം :റിയാ നിൽക്ക്
സാമും അവളോടൊപ്പം ഓടി
“നിൽക്ക് റിയാ ” സാം വിളിച്ചു
റിയ വേഗം തന്നെ ഒരു ഇടവഴിയിലേക്ക് കയറി ഒപ്പം സാമും
റിയ പെട്ടന്ന് തന്നെ ഒരു വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി ശേഷം പതിയെ വാതിൽ അടച്ചു
സാം വേഗം തന്നെ ആ വാതിലിന് മുൻപിൽ എത്തി
“റിയ നീ എങ്ങോട്ടാ പോയത് എന്നെ വിട്ട് പോകല്ലേ ”
സാം വേഗം തന്നെ വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി
**********************************************
“സാമേ..എടാ..സാമേ എഴുനേൽക്കെടാ ”
“ഹാ ചേച്ചി ചേച്ചി എന്താ എന്റെ വീട്ടിൽ ഒന്ന് പോയേ ”
“നിന്റെ വീടോ ഈ വീട് നിന്റെ പേരിൽ എപ്പഴാടാ എഴുതി തന്നത് പിച്ചും പേയും പറയാതെ എഴുനേൽക്ക് നിനക്ക് പോകാൻ ഉള്ളതല്ലേ ”
“ഞാൻ ഇന്ന് ഓഫാ ചേച്ചി എനിക്ക് ഡ്യൂട്ടി ഇല്ല ഞാൻ ഉറങ്ങട്ടെ ”
ചേച്ചി :അമ്മേ അമ്മേടെ മോന് വട്ടായി എന്തൊക്കെയാ ഈ പറയുന്നതെന്ന് നോക്കിയേ
ഇത്രയും പറഞ്ഞു ചേച്ചി റൂമിന് പുറത്തേക്കു പോയി
സാം :അമ്മയോ ഇവൾക്കിത് എന്ത് പറ്റി
സാം പതിയെ കണ്ണ് തുറന്നു
“ഹോ ഇതെന്താ എല്ലായിടവും ഒരു മങ്ങൽ ”
പെട്ടെന്നാണ് സാമിന്റെ കയ്യിൽ ഒരു കണ്ണട തടഞ്ഞത് സാം പതിയെ കണ്ണട വെച്ചു
ശേഷം
സാം :ങ്ങേ ഞാൻ ഇത് എവിടെയാ ഈ റൂം ഇതെനിക്ക് നല്ല ഓർമ്മയുണ്ടല്ലോ അയ്യോ ഇത്
സാം വേഗം തന്നെ മുൻപിലെ കണ്ണാടിയിലേക്ക് നോക്കി