മിഷലിന്റെ ആദ്യപ്രണയം [Ryan]

Posted by

ഞാൻ :” ഓകെ..നമുക്ക് കാണാം..ബെറ്റ് ” ഞങ്ങൾ കൈകൾ കൂട്ടിയടിച്ച് ബെറ്റ് വെച്ചു..

മത്സരം തുടർന്നു.. ഒന്നും പറയേണ്ടല്ലോ നല്ല കട്ട മത്സരം ആയിരുന്നു.. അങ്ങോട്ടുമിങ്ങോട്ടും അടിക്ക് തിരിച്ചടി കൊടുത്ത് ഇരു കളിക്കാരും മുന്നേറി.. ഞാൻ മിഷ്ലിനെയും അവൾ എന്നെയും ഓരോ ഗെയിം ജയിക്കുമ്പോഴും പരസ്പരം പരിഹസിച്ച് കൊണ്ടിരുന്നു. ഈ ചെറിയ കുട്ടിയുടെ അടുത്ത് ഞാൻ ബെറ്റ് തോറ്റാൽ ഉള്ള അവസ്ഥ എന്റെ ഈഗോയെ വേട്ടയാടി. ഒരു ബന്ധു മരിച്ച ദിവസമാണെന്ന് ഉള്ളതൊക്കെ ഞാൻ മറന്ന് പോയി. എനിക്ക് ഇപ്പോൾ എങ്ങനെയെങ്കിലും ഈ മത്സരത്തിൽ ദ്യോക്കോ ജയിച്ചാൽ മതിയെന്ന് മാത്രമായി.

അങ്ങനെ ആ സമയവും വന്നെത്തി. ദ്യോക്കോ സർവ് ചെയ്യുന്നു. നദാൽ ഈ സർവ് ബ്രേക്ക് ചെയ്താൽ, ഗെയിം സെറ്റ് ആൻഡ് മാച്ച് നദാലിനു ലഭിക്കും. മിഷൽ പറഞ്ഞത് പോലെ തന്നെ നടാൽ മത്സരം വിജയിക്കും. ദ്യോക്കോ സർവ് ചെയ്തു. നടാൽ റിടെൺ ചെയ്തു, ദ്യോക്കോ അതിനു റിട്ടേൺ ആയി ഒരു മാരക ഫോർഹാൻഡ് അടിച്ചു, ബോൾ നേരെ ചെന്ന് നെറ്റിൽ വീണു… മിഷൽ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ചാടി. ഞാൻ തലയിൽ കൈ വെച്ച് കുനിഞ്ഞു. എന്റെ മനസ്സിൽ ദേഷ്യവും അപമാനഭാരവും കുമിഞ്ഞു കൂടി..മിഷൽ നിന്ന് ചാടി തുള്ളുകയാണ്..

 

മിഷൽ :” ഐ ടോൾഡ് യു നോ..ഐ ടോൾഡ് യു… റാഫാ..ലവ് യൂ… ” എനിക്ക് ഈ കുട്ടിയുടെ ആഘോഷം കണ്ട് ദേഷ്യം വന്ന് കൊണ്ടിരിക്കുകയാണ്.. ഞാൻ കുറെ നേരം കടിച് പിടിച്ചിരുന്നു.. അത് കഴിഞ്ഞ് ഞാൻ പറഞ്ഞു…

ഞാൻ :”ങാ മതി മതി..കളി കഴിഞ്ഞില്ലേ.. പോയി കിടന്നുറങ്ങാൻ നോക്ക്.. നാളെ എക്സാം ഉള്ളതല്ലേ.. ” മിഷൽ എന്നെ നോക്കി.

മിഷൽ :”എക്സാമൊക്കെ ഞാൻ നോക്കിക്കോളാം.. അങ്കിൾ ബെറ്റ് വെച്ച കാശ് എടുക്ക്.. ” ഞാൻ :”അതൊക്കെ നാളെ കാലത്ത് തരാം.. താൻ പോയി കിടക്കാൻ നോക്ക് 11 മണിയായി.. ” മിഷൽ :” നാളെ തരുമല്ലോ.. പിന്നെ ചീറ്റിംഗ് കാണിക്കരുത്. ” ഞാൻ :” ഇല്ല. ഷുവർ.. ” മിഷൽ :” യെസ്.. ടെൻ തൗസൻഡ്.. താങ്ക് യൂ അങ്കിൾ.. ” മിഷൽ ഓടി വന്ന് എന്റെ കവിളിൽ ഒരു ഉമ്മ നൽകി എന്റെ വശത്തേക്കായി സോഫയിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *