“പക്ഷെ ഞാൻ കണ്ട രൂപം ?.അതെ ശരിക്കും കണ്ടതാണ് ..ഇനി അടിച്ച എഫക്ടിൽ തോന്നിയതാണോ ?.. ഒരു ‘മൊട്ടത്തല ‘ അത് നല്ല വ്യക്തമായി കണ്ടതാണ് ബാക്കി ഫേഷ്യൽ features കണ്ടില്ലെങ്കിലും ” അയാൾ മനസ്സിലാലോചിച്ചു ….
പോലീസ് സ്റ്റേഷനില്നിന്നിറങ്ങി അയാൾ തൻറെ പതിവ് ദിനചര്യയിലേക്ക് ശ്രദ്ധ തിരിച്ചു … എന്നാലും മനസ് വളരെ അസ്വസ്ഥമായി അയാൾക്ക് അനുഭവപെട്ടു……..
താൻ കണ്ടതും അറിഞ്ഞതും ആയ കാര്യങ്ങൾ വച്ച് തന്റേതായ അന്വേഷണം വേണം എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു…
***************************************************
പിറ്റേന്ന് അയാള് സംഭവം നടന്ന ഹോട്ടൽ BLUE RESIDENCE APARTMENTS ലേക്ക് പോയി .
8 ആം നിലയിൽ, 825 ആം നമ്പർ മുറിയുടെ മുന്നിൽ അയാൾ കുറച്ചു നേരം നിന്നു..
സമ്പന്നർ താമസിക്കുന്ന ഹോട്ടൽ ആയിരുന്നു അത്…
അയാൾ ഡോറിൽ മൂന്ന് പ്രാവശ്യം മുട്ടി….
ഡോർ പകുതി തുറന്ന് ഒരു തല പുറത്തേക്ക് വന്നു….
“ആരാ.? എന്ത് വേണം? ”
” ഹായ്, ഞാൻ ഡേവിഡ് ഹൈൻഫീൽഡ് , ഒരു ഫ്രീലാൻസ് ജേർണലിസ്റ്റ് ആണ്… ”
“ആഹ്, ഐ കനൗ ഹു യൂ ആർ… താങ്കൾ ഒരു ഫേമസ് റൈറ്റർ അല്ലെ.?.” അയാൾ ആകാംഷ പൂർവ്വം ചോദിച്ചു
അതിന് ഒരു പുഞ്ചിരി ആയിരുന്നു റീചാർഡിന്റെ മറുപടി..
” ഞാൻ വന്നത് താങ്കളുടെ ഫിയൻസെയെ കുറിച് ചോദിക്കാനാണ്.. ”
” അഹ്, പ്ലീസ് കം ഇൻ. ” അയാൾ ഡേവിഡിനെ അകത്തേക്ക് ഷണിച്ചു…
” ബൈ ദി വേ, ഞാൻ റീചാർഡ്, റീചാർഡ് മനസൺ. ബിൽഡർ ആണ്. ”
“ഓഹ്, ഓകെ..”
ഡേവിഡ് അയാളെ ഒന്ന് നോക്കി…വെളുത്ത് നല്ല നീളം ഉള്ള ഒരു മനുഷ്യൻ, മസിൽ മാൻ അല്ലെങ്കിലും ഫിറ്റ് ബോഡി..
തലയിൽ നോക്കിയ അവൻ ഞെട്ടി, കഷണ്ടി കയറി ട്രയിം ചെയ്തിരിക്കുന്നു… ദൂരെ നിന്ന് കണ്ട മൊട്ട തല ആണെന്നെ തോന്നു… ഡേവിഡ് ന്റെ മനസ്സിൽ ചോദ്യങ്ങളും സംശയങ്ങളും വന്നു കുമിഞ്ഞു കൂടി…