പുസ്തകം തിരികെ വച്ച് അയാൾ ബാത്റൂമിലേക്ക് നടന്നു …
“8 വർഷത്തോളമായി ഞാൻ ഒരു രണ്ടു വരി എഴുതിയിട്ട് ” അയാൾ ഓർത്തു ….
കുറച്ചു നേരം ബാത്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയിരുന്നു …
“എല്ലാരും ചോദിക്കുന്നു എപ്പഴാ അടുത്ത പുസ്തകം വരുന്നെന്ന് ….ഞാൻ എന്ത് പറയാനാ …ചോദിക്കുന്നവരെ വെറുതെ ചിരിച്ചു കൊടുത്തു ഒഴുവാക്കും … അല്ലാതെ വേറെ എന്ത് ചെയ്യാൻ ?…”
അയാൾ സ്വന്തം പ്രതിഭിംബത്തോട് ചോദിച്ചു ….
“ഒരു ഫ്രീലാൻസ് ജേര്ണലിസ്റ് കൂടി ആയതുകൊണ്ട് കഞ്ഞികുടി മുട്ടില്ല ..പിന്നെ ആദ്യത്തെ പുസ്തകത്തിന്റെ(മുകളിൽ പറഞ്ഞ പുസ്തകം )റോയൽറ്റി ഇപ്പഴും കിട്ടുന്നുണ്ട് …”അയാൾ ഒന്ന് നെടുവീർപ്പിട്ടു …
” എന്തോ ഭാഗ്യം കൊണ്ടാണെന്ന് തോനുന്നു ആ കഥ ആളുകൾക്ക് ഇഷ്ടമായി ….കേറി ആങ് ഹിറ്റ് അടിച്ചില്ലേ ..ആ വർഷത്തെ ബെസ്റ്സെല്ലെർ ..പിന്നെ വേറെ കൊറേ അവാർഡുകൾ …അവസാനം അത് സിനിമയും ആയി ..ആ വകയിൽ കുറച് കാശ് കൈയിൽ തടഞ്ഞു …അതൊക്ക ഏതു വഴി പോയിന്നു തമ്പുരാൻ മാത്രം അറിയാം…”
കണ്ണാടിയിൽ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു അയാൾ ഷവര്ന്റെ കീഴിൽ നിന്നു …
തലയിലേക്ക് കുറച്ചു തണുത്ത വെള്ളം വീണപ്പോ നല്ല സുഖം തോന്നി …..
രാവിലത്തെ ബാക്കി പരുപാടി ഒക്കെ തീർത്ത അയാൾ ചായ കുടിക്കാനായി പുറത്തേക് ഇറങ്ങി …
അയാൾ താമസിക്കുന്ന THE SEA VIEW ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള റെസ്ററൗറന്റിൽ നിന്ന് ആണ് അയാൾ സ്ഥിരമായി ബ്രേക്ഫാസ്റ് കഴിക്കാറുള്ളത് …
അയാളുടെ ക്യാമറ അടങ്ങിയ ബാഗ് സൈഡിൽ വച്ചു വേയ്റ്ററോട് സ്ഥിരം കഴിക്കാറുള്ള ബ്രഡ് ടോസ്സ്റ് ഉം കോഫിയും ഓർഡർ ചെയ്ത് കഴിച്ചു ….
പിന്നീട് അയാൾ സ്ഥിരം ജോലികളിൽ ഏർപെട്ടു .. അന്നന്നത്തെ ഗോസ്സിപ് …പിന്നെ കൗതുക വാർത്തകൾ അങ്ങനെ ന്യൂസ് വാല്യൂ ഉള്ള എല്ലാം അയാൾ ശേഖരിച് ക്ലൈന്റ്‌സ് ആയ പത്രങ്ങൾക്കും മാസികകൾക്കും അയച്ച് കൊടുക്കും …..